കേരളാ പ്രീമിയർ ലീഗ് ഫുട്ബോൾ മത്സരങ്ങളിലെ (Ramco KPL) വാശിയേറിയ പോരാട്ടം, ഇന്ന് നാലു മണിക്ക് എറണാകുളം മഹാരാജാസ് സ്റ്റേഡിയത്തിൽ
കേരള ഫുട്ബോൾ അസോസിയേഷന്റെ നേതൃത്വത്തിൽ നടത്തപ്പെടുന്ന,
RAMCO കേരളാ പ്രീമിയർ ലീഗ് ഫുട്ബോൾ മത്സരങ്ങളുടെ ഏഴാം സീസണിലെ അഞ്ചാം മത്സരം 13-03-2021, ശനിയാഴ്ച വൈകുന്നേരം നാലുമണിക്ക് എറണാകുളം മഹാരാജാസ് സ്റ്റേഡിയത്തിൽ നടക്കുന്നു.
ഇന്നത്തെ ആദ്യ മത്സരം B- ഗ്രൂപ്പിലുള്ള കേരള യുണൈറ്റഡ് ഫുട്ബോൾ ക്ലബും(KUFC) കേരള ബ്ളാസ്റ്റേഴ്സ് ഫുട്ബോൾ ക്ലബും തമ്മിലാണ്. രണ്ടാമത്തെ മത്സരം ഏഴുമണിക്ക് തൃശ്ശൂരിൽ ആണ് നടക്കുന്നത്.
എല്ലാ മത്സരങ്ങളുടെയും മലയാളത്തിലും ഇംഗ്ലീഷിലുമുള്ള കമന്ററികളോടുകൂടിയ തൽസമയ സംപ്രേഷണങ്ങൾ യൂട്യൂബിലും ഫേസ്ബുക്കിലും താഴെപ്പറയുന്ന ലിങ്കുകളിൽ ലഭ്യമാണ്.
Youtube Channel –
https://www.youtube.com/channel/UCZnoXxIwsRVRXZ3oZctsLXQ
Facebook Live –
https://www.facebook.com/indiasportscast
കേരള ബ്ലാസ്റ്റേഴ്സ്, ഗോകുലം, കേരള യുണൈറ്റഡ്, എഫ് സി കേരള, കെഎസ്ഇബി തുടങ്ങി കേരളത്തിലെ പ്രമുഖ 12 ടീമുകൾ മാറ്റുരയ്ക്കുന്ന ലീഗ് മത്സരങ്ങൾ, കോവിഡ് പശ്ചാത്തലത്തിൽ, 2 ഗ്രൂപ്പുകളായി, എല്ലാ ശനി-ഞായർ ദിവസങ്ങളിലുമായി എറണാകുളത്തും തൃശ്ശൂരുമായാണ് നടത്തുന്നത്.
എറണാകുളത്ത് നടക്കുന്ന മത്സരങ്ങൾ നാലുമണിക്കും തൃശ്ശൂരിലേത് 7 മണിക്കും ആയാണ് നടത്തപ്പെടുന്നത്.
വിദേശ ക്ലബ്ബായ ഷെഫീൽഡ് യൂണൈറ്റഡിന്റെ സഹകരണത്തിൽ മലപ്പുറം കേന്ദ്രമാക്കി ആരംഭിച്ചിരിക്കുന്ന നവാഗതരായ കേരള യുണൈറ്റഡ് FC- യും, മുൻ വർഷത്തെ ജേതാക്കളായ കേരള ബ്ലാസ്റ്റേഴ്സും തമ്മിലുള്ള വാശിയേറിയ മത്സരമാണ് പ്രതീക്ഷിക്കുന്നത്.
രണ്ട് ഗ്രൂപ്പുകളിലുമായി ആകെ 30 പ്രാഥമിക മത്സരങ്ങളും 2 സെമി ഫൈനലുകളും ഉൾപ്പെടെ 33 മത്സരങ്ങളാണുള്ളത്. ഫൈനൽ മെയ് ഒന്നാം തീയതിയാണ് നടക്കുക.
സ്പോർട്സ് കാസ്റ്റ് ഇന്ത്യയാണ് മത്സരങ്ങളുടെ തൽസമയ സ്ട്രീമിങ് നിർവഹിക്കുന്നത്.
