April 18, 2026

Idukkionline

idukkivarthaonline

കേരള കോൺഗ്രസ് പി ജെ ജോസഫ് വിഭാഗം സ്ഥാനാർഥികളെ പ്രഖ്യാപിച്ചു: തൊടുപുഴയിൽ പി ജെ ജോസഫ്: കടുത്തുരുത്തിയിൽ മോൻസും , ഏറ്റുമാനൂരിൽ പ്രിൻസ് ലൂക്കോസും മത്സരിക്കും

യുഡിഎഫിൽ കേരള കോൺഗ്രസ് പി ജെ ജോസഫ് വിഭാഗത്തിന് വിട്ടു നൽകിയ പത്ത് സീറ്റുകളിൽ സ്ഥാനാർഥികളെ പ്രഖ്യാപിച്ചു. തൊടുപുഴയിൽ പിജെ ജോസഫും , ഇടുക്കിയിൽ ഫ്രാൻസിസ് ജോർജും, കടുത്തുരുത്തിയിൽ മോൻസ് ജോസഫും മത്സരിക്കും. ഏറ്റുമാനൂർ സീറ്റിൽ അഡ്വ. പ്രിൻസ് ലൂക്കോസ് ആണ് യു.ഡി.എഫ് സ്ഥാനാർഥി.

ഇരിങ്ങാലക്കുടയിൽ തോമസ് ഉണ്ണിയാടനും , കോതമംഗലത്ത് ഷിബു തെക്കുംപുറവും , കുട്ടനാട്ടിൽ അഡ്വക്കേറ്റ് ജേക്കബ് എബ്രഹാമും, ചങ്ങനാശേരിയിൽ വി.ജെ ലാലിയും മത്സരിക്കും. തിരുവല്ലയിൽ കുഞ്ഞ് കോശി പോളും , തൃക്കരിപ്പൂരിൽ എംപി ജോസഫും സ്ഥാനാർത്ഥികളാവും.
ഏറ്റുമാനൂർ നിയോജക മണ്ഡലത്തിലെ ഐക്യ ജനാധിപത്യമുന്നണി സ്ഥാനാർത്ഥിയായ പ്രിൻസ് ലൂക്കോസ് കേരള കോൺഗ്രസ് ഉന്നതാധികാര സമിതി അംഗമാണ്. കേരള കോൺഗ്രസ് എം സ്ഥാപക നേതാക്കളിൽ ഒരാളും യൂത്ത് കോൺഗ്രസിന്റെ ആദ്യ സംസ്ഥാന പ്രസിഡന്റുമായ പാറമ്പുഴ ഒറ്റത്തയ്യിൽ ഒ.വി ലൂക്കോസിന്റെ മകനാണ് പ്രിൻസ്.
എം.ടി സെമിനാരി ഹയർസെക്കൻഡറി സ്‌കൂളിൽ പ്രാഥമിക വിദ്യാഭ്യാസവും മാന്നാനം കെ.ഇ കോളേജിൽ ബിരുദ പഠനവും പൂർത്തിയാക്കിയ പ്രിൻസ്, തിരുവനന്തപുരം ലോ അക്കാഡമിയിൽ നിന്നും എൽ.എൽ.ബി നേടുകയും എൽ.എൽ.എം പൂർത്തിയാക്കുകയും ചെയ്തിട്ടുണ്ട്. മാന്നാനം കെ.ഇ കോളേജ് കെ.എസ്.സി യൂണിറ്റ് പ്രസിഡന്റ്, കെ.എസ്.സി നിയോജക മണ്ഡലം പ്രസിഡന്റ്, സംസ്ഥാന പ്രസിഡന്റ്, യൂത്ത് ഫ്രണ്ട് യൂണിറ്റ് പ്രസിഡന്റ്, ഏറ്റുമാനൂർ നിയോജക മണ്ഡലം പ്രസിഡന്റ് സംസ്ഥാന പ്രസിഡന്റ് എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. കേരള കോൺഗ്രസ് എമ്മിലെ ഏറ്റവും പ്രായം കുറഞ്ഞ് സംസ്ഥാന ജനറൽ സെക്രട്ടറിയായും റെക്കോർഡിട്ടിട്ടുണ്ട്.
ആനിയമ്മ ലൂക്കോസാണ് മാതാവ്. ഭാര്യ സിന്ധു പ്രിൻസ് കാനറാ ബാങ്ക് മാനേജരാണ്. പ്ലസ്ടു വിദ്യാർത്ഥിനി ഹന്ന പ്രിൻസും, മൂന്നാം ക്ലാസ് വിദ്യാർത്ഥി ലൂക്കാ പ്രിൻസുമാണ് മക്കൾ. കോട്ടയം ബാറിലെ അഭിഭാഷകനും നോട്ടറി പബ്ലിക്കുമാണ് പ്രിൻസ് ലൂക്കോസ്.

You may have missed

Copyright © All rights reserved.idukkivartha Reg No.KL/03/0004672 | Newsphere by AF themes.
Translate »
error: Content is protected !!