October 14, 2026

തമിഴ്നാട്ടിലെ എല്ലാ ചെക്ക് പോസ്റ്റുകളിലും കോവിഡ് പ്രതിരോധ നടപടികളുടെ ഭാഗമായി പരിശോധന കർശനമാക്കിയിരുന്നു.

തമിഴ്നാട്ടിലെ എല്ലാ ചെക്ക് പോസ്റ്റുകളിലും കോവിഡ് പ്രതിരോധ നടപടികളുടെ ഭാഗമായി പരിശോധന കർശനമാക്കിയിരുന്നു. ഇതിൻ്റെ ഭാഗമായിട്ടാണ് തമിഴ്നാട്ടിലെ എല്ലാ ചെക്ക് പോസ്റ്റുകളിലും പരിശോധന കർശനമാക്കിയത്. ഇതിനു പുറമെ ഇ – പാസ് സംവിധാനവും നിർബന്ധമാക്കി. tn – e pass എന്ന വെബ് സൈറ്റിൽ രജിസ്റ്റർ ചെയ്ത്, അതിർത്തിയിൽ ശരീര താപം പരിശോധിച്ച് തമിഴ്നാട്ടിലേയ്ക്ക് കടക്കാം. തൊഴിലാളികൾക്ക് ഉൾപ്പെടെ ഇത് നിർബന്ധമാക്കി:
കുമളി അതിർത്തിയിൽ തന്നെ തമിഴ് നാട് ക്യാമ്പ് ആരംഭിച്ചു. തമിഴ്നാട് ആരോഗ്യ വകുപ്പ്, പോലീസ്, റവന്യു ഉദ്യോഗസ്ഥർ 3 ഷിഫ്റ്റുകളിലായി 24 മണിക്കൂറും പരിശോധന നടത്താനാണ് തീരുമാനം.
അതേ സമയം തമിഴ് നാട്ടിൽ നിന്ന് കേരളത്തിലേയ്ക്ക് കടന്നു വരുന്നതിന് പാസ് നിർബന്ധമല്ല.
അതേ സമയം ആയിര കണക്കിന് തോട്ടം തൊഴിലാളികൾ ദിനവും തമിഴ്നാട്ടിൽ നിന്ന് വന്നു പോകുന്നതിനാൽ ഇവിടെ ഇ – പാസ് ഏർപ്പെടുത്തുന്നത് ജനങ്ങൾക്ക് ഏറെ ബുദ്ധിമുട്ട് സൃഷ്ടിക്കുമെന്ന പരാതിയും ഉയർന്നു കഴിഞ്ഞു.

Copyright © All rights reserved. | Newsphere by AF themes.