October 14, 2026

വണ്ടിപെരിയാർ മ്ലാമലയിൽ കഞ്ചാവ് വിൽപ്പന നടത്തിവന്ന രണ്ടു യുവാക്കൾ പോലീസിന്റെ പിടിയിലായി. വാഹന പരിശോധനക്ക് ഇടയിലാണ് ഇവർ പിടിയിലായത്.

വണ്ടിപ്പെരിയാർ മ്ലാമല അംബേക്ർ കോളനിയിൽ താമസിക്കുന്ന പ്രവീൺ. ജി, രാഹുൽ ആർ. എന്നിവരാണ് പോലീസ് പിടിയിലായത്. ഇവരിൽ നിന്ന് കഞ്ചാവിൻ്റെ 22 ചെറു പൊതികൾ കണ്ടെത്തി. ഒരു പൊതിക്ക് 500 രൂപ നിരക്കിലാണ് സ്കൂൾ വിദ്യാർത്ഥികൾക്കും, മറ്റുള്ളവർക്കും വില്പന നടത്തി വന്നത്. തമിഴ്നാട് കമ്പത്ത് നിന്ന് മൂവായിരം രൂപയ്ക്ക് കഞ്ചാവ് വാങ്ങിയതായി പ്രതികൾ മൊഴി നൽകി. സമാനമായ രീതിയിൽ കഞ്ചാവ് വില്പന നടത്തിയതിന് പ്രവീണെ നേരത്തെയും പോലീസ് പിടി കൂടിയിരുന്നു.
വണ്ടിപ്പെരിയാർ സ്റ്റേഷൻ ഓഫീസർ റ്റി. ഡി. സുനിൽ കുമാർ, എസ്. ഐ. ഇ. പി. ജോയി എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതികളെ പിടികൂടിയത്. വണ്ടിപ്പെരിയാർ തോട്ടം മേഖലകളിൽ ഉൾപ്പെടെ പരിശോധന കർശനമാക്കാൻ പോലീസ് തീരുമാനിച്ചു.

Copyright © All rights reserved. | Newsphere by AF themes.