October 14, 2026

ചെങ്കര എട്ടേക്കറിൽ കാട്ടു തീ പടർന്ന് 200 ഏക്കർ ഭൂമി കത്തി നശിച്ചു. കട്ടപ്പന അഗ്നി ശമന സേന സ്ഥലത്തെത്തി തീ നിയന്ത്രണ വിധയമാക്കി.

ചെങ്കര എട്ടേക്കറിൽ ഇന്ന് ഉച്ചയോടു കൂടി ഹാരിസൺ തെയില തോട്ടത്തിനു സമീപമാണ് കാട്ടുതീ പടർന്ന് പിടിച്ചത്. 200 ഏക്കറോളം ഭൂമി കത്തി നശിച്ചു. കട്ടപ്പന അഗ്നി ശമന സേന സംഘം ഉടൻ തന്നെ സ്ഥലത്തെത്തിയത് മൂലം കൃഷിയിടങ്ങളിലേക്ക് വ്യാപിക്കാതെ തീ നിയന്ത്രിക്കാനായി. പ്രദേശത്ത് രാത്രിയിലെ മഞ്ഞ് വീഴ്ചയും ഉച്ചസമയങ്ങളിലെ ചൂടും കാരണം പുൽമേടുകൾ കരിഞ്ഞുണങ്ങിയതോടെയാണ് കാട്ടുതീ പടരാൻ ഇടയായത്. നാട്ടുകാരുടെയും അഗ്നിശമന സേനയുടെയും അവസരോചിതമായ ഇടപെടലാണ് വൻ അപകടം ഒഴുവായത്.

Copyright © All rights reserved. | Newsphere by AF themes.