9,10,11 ക്ലാസിലെ കുട്ടികള്‍ക്ക് ഇക്കുറി പരീക്ഷയുണ്ടാകില്ല.
തമിഴ്‌നാട്ടിലെ 9,10,11 ക്ലാസിലെ കുട്ടികള്‍ക്ക് ഇക്കുറി പരീക്ഷയുണ്ടാകില്ല. എല്ലാ കുട്ടികളും വിജയിച്ചതായി തമിഴ്‌നാട് സര്‍ക്കാര്‍ പ്രഖ്യാപിച്ചു.
2020-21 അക്കാദമിക് വര്‍ഷത്തേക്കാണ് ഓള്‍ പാസ് ബാധകമാവുക. ഈ ക്ലാസുകളിലെ എല്ലാ കുട്ടികളേയും പരീക്ഷ ഇല്ലാതെ അടുത്ത ക്ലാസുകളിലേക്ക് ജയിപ്പിക്കും.
കോവിഡിന്റെ അസാധാരണസാഹചര്യം പരിഗണിച്ചാണ് ഈ തീരുമാനമെന്ന് മുഖ്യമന്ത്രി പളനിസ്വാമി വ്യക്തമാക്കി. കോവിഡ് പശ്ചാത്തലത്തില്‍ ഈ വര്‍ഷം മുഴുവന്‍ സര്‍ക്കാര്‍ നേതൃത്വത്തിലുള്ള ടി.വി. ചാനലിലൂടെയായിരുന്നു ക്ലാസ് നടത്തിയിരുന്നത്.
അധ്യാപകരുടേയും വിദ്യാര്‍ഥികളുടേയും ബുദ്ധിമുട്ട് പരിഗണിച്ച്2020 മാര്‍ച്ച് 20-നാണ് സംസ്ഥാനത്ത് സ്‌കൂളുകള്‍ അടച്ചിട്ടത്. തുടര്‍ന്ന് ജനുവരിയില്‍ 10, 12 ക്ലാസുകളിലെ കുട്ടികള്‍ക്ക് മാത്രം ക്ലാസുകള്‍ പുനരാരംഭിച്ചു. സിലബസ്സും കുറച്ചിരുന്നു.
