October 14, 2026

കുമളി ചെക്ക്‌പോസ്റ്റിൽ ഒരുകിലോ ഹാഷിഷ് ഓയിലും 21 കിലോ കഞ്ചാവുമായി മൂന്നുപേർ അറസ്റ്റിൽ കട്ടപ്പന സ്വദേശികളായ പ്രദീപ്‌, മഹേഷ്‌, റെനി എന്നിവരെയാണ് വാഹനപരിശോധനയ്ക്കിടെ എക്സൈസ് അറസ്റ്റ് ചെയ്‍തത്

കുമളി ചെക്ക് പോസ്റ്റിൽ നടത്തിയ പരിശോധനയിലാണ് ആണ് 21 കിലോ ഗഞ്ചാവും ഒരുകിലോ ഹാഷിഷ് ഓയിലുമായി മൂന്ന് യുവാക്കൾ പിടിയിലായത് സ്റ്റേറ്റ് എക്സൈസ് എൻഫോഴ്സ്മെൻ്റ് സ്വകാഡിനു ലഭിച്ച രഹസ്യ വിവരത്തിൻ്റെ അടിസ്ഥാനത്തിൽ . കട്ടപ്പന സ്വദേശികളായ പ്രദീപ്, മഹേഷ്, റെനി എന്നിവരാണ് അറസ്റ്റിലായത്. ഹാഷിഷ് ഓയിലിന് അന്താരാഷ്ട്ര വിപണിയിൽ ഒരു കോടിയിലധികം രൂപ വില വരും. കട്ടപ്പന സ്വദേശിയായ ടോമിക്കു വേണ്ടിയാണ് കഞ്ചാവും, ഹാഷിഷ് ഓയിലും കൊണ്ടുവന്നത് എന്ന് പ്രതികൾ സമ്മതിച്ചു. ടോമി ജില്ലയുടെ വിവിധ ഭാഗങ്ങളിൽ സ്ഥിരമായി കഞ്ചാവ് എത്തിച്ച് വില്പന നടത്തുന്നയാളാണ് എന്ന് എക്സൈസ് പറഞ്ഞു.
സംഘത്തിൽ കൂടുതൽ പേർ ഉൾപ്പെട്ടിട്ടുണ്ടോ എന്ന് എക്സൈസ് പരിശോധിച്ച് വരികയാണ്.

Copyright © All rights reserved. | Newsphere by AF themes.