October 14, 2026

ഇടുക്കി: ഓവർ ടേക്ക് ചെയ്യുന്നതിനിടെ ബസ് ബൈക്കിലിടിച്ച് ബൈക്ക് യാത്രികനായ യുവാവ് മരിച്ചു.

വെൺമണി വെള്ളമരുതുങ്കൽ ജെഫിൻ ബിജുവാണ് മരിച്ചത്. വ്യാഴാഴ്ച്ച വൈകിട്ട് 4.45 ഓടെയായിരുന്നു അപകടം. കട്ടപ്പന- കടമാക്കുഴി- ആനവിലാസം റോഡിൽ കടമാക്കുഴിക്ക് സമീപമായിരുന്നു അപകടം.കട്ടപ്പനയിൽ നിന്നും ബുള്ളറ്റ് ബൈക്കിൽ കുമളിക്ക് പോകുകയായിരുന്നു ജെഫിൻ. ആനവിലാസത്തു നിന്നും കട്ടപ്പനയിലേക്ക് വരികയായിരുന്ന സ്വകാര്യ ബസാണ് ഇടിച്ചത്. മറ്റൊരു വാഹനത്തെ ഓവർ ടേക്ക് ചെയ്യുന്നതിനിടെ ബസ് ബൈക്കിൽ ഇടിക്കുകയായിരുന്നുവെന്ന് ദൃക്‌സാക്ഷികൾ പറഞ്ഞു. ഇടിയുടെ ആഘാതത്തിൽ ബൈക്കിൽ നിന്നും തെറിച്ചു വീണ ജെഫിൻ സംഭവ സ്ഥലത്തു തന്നെ മരിച്ചു. കട്ടപ്പന പൊലീസ് സ്ഥലത്തെത്തി മേൽനടപടികൾ സ്വീകരിച്ചു.

Copyright © All rights reserved. | Newsphere by AF themes.