October 14, 2026

കരിയര്‍ ഗൈഡന്‍സ് സെമിനാര്‍ നടത്തി

കേരള സംസ്ഥാന യുവജനക്ഷേമ ബോര്‍ഡിന്റെ ഇടുക്കി ജില്ലാ യുവജന കേന്ദ്രത്തിന്റെ ആഭിമുഖ്യത്തില്‍ കുമളി സര്‍ക്കാര്‍ ഹയര്‍ സെക്കന്ററി സ്‌കൂളില്‍ നടന്ന കരിയര്‍ ഗൈഡന്‍സ് സെമിനാര്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജിജി കെ ഫിലിപ്പ് ഉദ്ഘാടനം ചെയ്തു. ചടങ്ങില്‍ പി ടി എ പ്രസിഡന്റ് ജെസി ജയപ്രകാശ് അധ്യക്ഷത വഹിച്ചു. ജില്ലാ യൂത്ത് പ്രോഗ്രാം ഓഫീസര്‍ വി എസ് ബിന്ദു സ്വാഗതം ആശംസിച്ചു. എച്ച് എസ് എസ് പ്രിന്‍സിപ്പല്‍ രശ്മി വി വി. മുഖ്യ പ്രഭാഷണം നടത്തി. വി എച്ച് എസ് എസ് പ്രിന്‍സിപ്പല്‍ ട്രീസ തോമസ് , ജി എച്ച് എസ് പ്രിന്‍സിപ്പല്‍ മല്ലിക, നൗഷാദ് എന്നിവര്‍ സംസാരിച്ചു. കരിയര്‍കൗണ്‍സിലര്‍ ഷിബു കല്ലറയ്ക്കല്‍ ക്ലാസ്സെടുത്തു.

Copyright © All rights reserved. | Newsphere by AF themes.