October 14, 2026

നെടുങ്കണ്ടം ചാക്കോച്ചന്‍ പടി- ബി.എഡ് ജംഗ്ഷന്‍ റോഡിന്റെ ഉദ്ഘാടനം മന്ത്രി എംഎം മണി നിര്‍വഹിച്ചു

നെടുങ്കണ്ടം ചാക്കോച്ചന്‍പടി- ബി.എഡ് ജംഗ്ഷന്‍ റോഡിന്റെ ഉദ്ഘാടനം വൈദ്യുതി മന്ത്രി എംഎം മണി നിര്‍വഹിച്ചു. നെടുങ്കണ്ടം ടൗണില്‍ പ്രവേശിക്കാതെ താന്നിമൂട് നിന്നും കുമളി റോഡില്‍ പ്രവശിക്കാവുന്ന പാതയാണ് ചാക്കോച്ചന്‍ പടി- ബി.എഡ് ജംഗ്ഷന്‍ റോഡ്. നെടുങ്കണ്ടം ടൗണിലെ ഗാതാഗത കുരുക്ക് കുറയ്ക്കുന്നതിനും സമാന്തര പാത സാഹായകമാകും. ഗ്രാമീണ റോഡ് വികസന ഫണ്ടില്‍ നിന്നും പത്ത് ലക്ഷം രൂപ ചിലവഴിച്ചാണ് റോഡിന്റെ നിര്‍മ്മാണം പൂര്‍ത്തികരിച്ചത്. നെടുങ്കണ്ടം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശോഭന വിജയന്‍ അദ്ധ്യക്ഷത വഹിച്ചു. വനം വികസന കോര്‍പറേഷന്‍ ഡയറക്ടര്‍ ബോര്‍ഡ് അംഗം പി എന്‍ വിജയന്‍, ഗ്രാമപഞ്ചായത്തംഗങ്ങളായ ബിന്ദു സഹദേവന്‍, ഷിഹാബ് ഈട്ടിക്കല്‍ തുടങ്ങിയവര്‍ സന്നിഹിതരായി.

Copyright © All rights reserved. | Newsphere by AF themes.