March 2, 2026

Idukkionline

idukkivarthaonline

എയർവിങ് എൻസിസി യുടെ എയർസ്ട്രിപ്പ് ഉദ്ഘാടനം പതിനാറാം തീയതി വൈകുന്നേരം 4.30ന് വണ്ടിപ്പെരിയാർ

സംസ്ഥാന ഉന്നത വിദ്യാഭ്യാസ വകുപ്പിന്റെ കീഴിലുള്ള നാഷണൽ കേഡേറ്റ് കോറിന്റെ കേരള ആൻഡ് ലക്ഷദ്വീപ് ഡയറക്ടറേറ്റ് പരിധിയിൽവരുന്ന
എയർവിങ് എൻസിസി യുടെ എയർസ്ട്രിപ്പ്
ഉദ്ഘാടനം പതിനാറാം തീയതി വൈകുന്നേരം
4.30ന് വണ്ടിപ്പെരിയാർ ബസ് സ്റ്റാൻഡിൽ വച്ച് മുഖ്യമന്ത്രി പിണറായി വിജയൻ ഓൺലൈനിലൂടെ നിർവഹിക്കും.വണ്ടിപ്പെരിയാർ ഗ്രാമപഞ്ചായത്ത് മഞ്ചുമല വില്ലേജിലെ സത്രം റവന്യൂ ഭൂമിയിൽ നിന്നും 12 ഏക്കർ സ്ഥലമാണ് ആദ്യഘട്ടം എന്ന നിലക്ക് സർക്കാർ അനുവദിച്ചിരിക്കുന്നത്.
ഇവിടെ പ്രതിവർഷം ആയിരം എൻസിസി കേഡറ്റുകൾക്ക് സൗജന്യമായി
പ്ലെയിങ് പരിശീലനം നൽകുന്നതിനും,
1800 കേഡറ്റുകൾക്ക് വിമാന മാതൃക നിർമ്മാണ പരിശീലനം നൽകുന്നതിനും ഒപ്പം ഇവർക്കായുള്ള താമസസൗകര്യം ഏർപ്പെടുത്തുന്നതിനും ആയാണ് പദ്ധതി തയ്യാറാക്കിയിട്ടുള്ളത്..
200 കുട്ടികളെ പീരുമേട് നിയോജക മണ്ഡലത്തിൽ നിന്ന് പ്രത്യകമായി തിരത്തെടുത്ത് പരിശീലനം കൊടുക്കുന്നതിന് തീരുമാനിച്ചിട്ടുണ്ടെന്ന് . കുമളിയിൽ വിളിച്ചു ചേർത്ത വാർത്താ സമ്മേളനത്തിൽ പീരുമേട് എം.എൽ .എ. ഇസ് ബിജിമോൾ പറഞ്ഞു.
പതിനാറാം തീയതി വൈകുന്നേരം 4 30ന് വണ്ടിപ്പെരിയാർ
ബസ് സ്റ്റാൻഡിൽ വച്ച് നടക്കുന്ന ചടങ്ങിൽ
മുഖ്യമന്ത്രി പിണറായി വിജയൻ ഓൺലൈനിലൂടെ പദ്ധതിയുടെ ഉദ്ഘാടന കർമ്മം നിർവഹിക്കും.
യോഗത്തിൽ ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോക്ടർ കെ ടി ജലീൽ അധ്യക്ഷനായിരിക്കും,
ഉന്നതവിദ്യാഭ്യാസ വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി ഡോക്ടർ വേണു വി ഐ എ എസ്
യോഗത്തിന് സ്വാഗതം ആശംസിക്കും, എൻ സി സി ഡയറക്ടറേറ്റ്
എ ഡി ജി
മേജർ ജനറൽ മൻദീപ് സിംഗ് ഗിൽ,
സംസ്ഥാന മന്ത്രിമാരായ ജി സുധാകരൻ,
ഇ ചന്ദ്രശേഖരപിള്ള,
കടകംപള്ളിസുരേന്ദ്രൻ,
ഡോക്ടർ ടി എം തോമസ് ഐസക്ക്,
എം എം മണി,
കെ രാജു, പ്രൊഫസർ സി രവീന്ദ്രനാഥ്,പീരുമേട് എംഎൽഎ
ഇ എസ് ബിജിമോൾ
തുടങ്ങിയവർ മുഖ്യ അതിഥികളായി പങ്കെടുക്കും.
ഇടുക്കി എം പി അഡ്വക്കറ്റ് ഡീൻ കുര്യാക്കോസ് യോഗത്തിൽ മുഖ്യപ്രഭാഷണം നടത്തും.
ഇതോടൊപ്പം ത്രിതലപഞ്ചായത്ത് പ്രതിനിധികളും എൻസിസി ഉദ്യോഗസ്ഥരും യോഗത്തിൽ പങ്കെടുക്കും.

Copyright © All rights reserved.idukkivartha Reg No.KL/03/0004672 | Newsphere by AF themes.
Translate »
error: Content is protected !!