May 31, 2026

Idukkionline

idukkivarthaonline

ലിറ്ററിന് നാല് രൂപ കൂടും; മിൽമ പാൽ വില വർധന വ്യാഴാഴ്ച മുതൽ പ്രാബല്യത്തിൽ

മെയ് 21 വ്യാഴ്ച മുതൽ പുതുക്കിയ വില നിലവിൽ വരും. ലിറ്ററിന് നാല് രൂപ വർധിപ്പിക്കാനാണ് തീരുമാനം. ബുധനാഴ്ച ചേരുന്ന ഡയറക്ടർ ബോർഡ് യോ​ഗത്തിൽ പുതിയ നിരക്കിന് അം​ഗീകാരം നൽകും.
ഏറെ നാളത്തെ ചർച്ചകൾക്കൊടുവിലാണ് മിൽമ പാൽ വില വർധിപ്പിക്കുന്നത്. ഏപ്രിലിൽ ചേർന്ന യോ​ഗത്തിൽ നിയമസഭാ തെരഞ്ഞെടുപ്പ് ഫലപ്രഖ്യാപനത്തിന് ശേഷം വില വർധിപ്പിക്കാൻ തീരുമാനിച്ചിരുന്നു. സർക്കുലർ റെസല്യൂഷൻ വഴി വില വർധന പാസാക്കാൻ നേരത്തെ ശ്രമിച്ചിരുന്നെങ്കിലും ബോർഡ് അം​ഗങ്ങളിലെ എട്ട് പേർ മാത്രമാണ് ഉത്തരവിൽ ഒപ്പിട്ടത്. 18 അംഗങ്ങളുള്ള ഡയറക്ടർ ബോർഡിലെ 8 പേർ മാത്രമാണ് സർക്കുലറിൽ ഒപ്പിട്ടത്

Copyright © All rights reserved.idukkivartha Reg No.KL/03/0004672 | Newsphere by AF themes.
Translate »
error: Content is protected !!