April 15, 2026

Idukkionline

idukkivarthaonline

ഹൈറേഞ്ചിന് ഇനി വർണ്ണവസന്തത്തിന്റെ ആഘോഷക്കാലം. പതിനെട്ടാമത് തേക്കടി പുഷ്പമേളയ്ക്ക് ആവേശകരമായ തുടക്കമായി.​ തേക്കടി അഗ്രി ഹോർട്ടികൾച്ചർ സൊസൈറ്റി, കുമളി ഗ്രാമപഞ്ചായത്ത്, മണ്ണാറത്തറയിൽ ഗാർഡൻസ് എന്നിവർ സംയുക്തമായാണ് ഈ പുഷ്പമേള സംഘടിപ്പിക്കുന്നത്.

കുമളിക്ക് ഉത്സവരാവുകൾ സമ്മാനിച്ച് 33 ദിവസം നീണ്ടുനിൽക്കുന്ന പതിനെട്ടാമത് തേക്കടി പുഷ്പമേള കല്ലറയ്ക്കൽ ഗ്രൗണ്ടിൽ തുടക്കമായി.
സഞ്ചാരികളെയും പ്രകൃതിസ്നേഹികളെയും ഒരുപോലെ ആകർഷിക്കുന്ന വർണാഭമായ പുഷ്പ അലങ്കാരങ്ങളും വൈവിധ്യമാർന്ന പ്രദർശനങ്ങളുമാണ് ഇത്തവണ മേളയുടെ പ്രധാന ആകർഷണം.
പുഷ്പമേള ജനറൽ കൺവീനർ ടി.ടി. തോമസ് അധ്യക്ഷത വഹിച്ച ഉദ്ഘാടന ചടങ്ങിൽ കുമളി ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് എം.എം. വർഗ്ഗീസ് മേള ഔദ്യോഗികമായി ഉദ്ഘാടനം ചെയ്തു.

ഇതോടൊപ്പം പ്രശസ്ത ചിത്രകാരനായ അബ്ദുൽ റസാഖ് രചിച്ച “കുമളിയുടെ സ്ഥലനാമ ചരിത്രം” എന്ന പുസ്തകത്തിന്റെ പ്രകാശനവും നടന്നു.

ചടങ്ങിൽ കുമളിയിലെ ജനപ്രതിനിധികളും രാഷ്ട്രീയ-സാംസ്കാരിക രംഗത്തെ പ്രമുഖരും ആശംസകൾ അർപ്പിച്ച് സംസാരിച്ചു.
33 ദിവസം നീണ്ടുനിൽക്കുന്ന പുഷ്പമേള മെയ് 3-ന് സമാപിക്കും.

You may have missed

Copyright © All rights reserved.idukkivartha Reg No.KL/03/0004672 | Newsphere by AF themes.
Translate »
error: Content is protected !!