April 18, 2026

Idukkionline

idukkivarthaonline

ഇറാലെ കോൺഫറൻസിന് തുടക്കം കുറിച്ചു

ഇറാലെ കോൺഫ്രൻസ് 2026 നു പെരിയാർ ടൈഗർ റീസർവ്, തേക്കടി ബാംബൂ ഗ്രൂവിൽ തുടക്കം കുറിച്ചു. ഫെബ്രുവരി 26ന് പെരിയാർ ടൈഗർ റിസർവിന്റെ ഫീൽഡ് ഡയറക്ടർ ശ്രീ പ്രമോദ് പി പി IFS സ്വാഗതം ആശംസിക്കുകയും കേരള വനം വകുപ്പ് ചീഫ് വൈൽഡ് ലൈഫ് വാർഡൻ ഡോ: പ്രമോദ് ജി കൃഷ്ണൻ ഐ എഫ് എസ് കോൺഫെറൻസ് ഓൺലൈനിൽ ഉദ്ഘാടനം ചെയ്യുകയും ചെയ്തു.
ഇന്ത്യയിലെ ഉടനീളമുള്ള പരിസ്ഥിതി ശാസ്ത്രജ്ഞൻമാർ ഗവേഷകർ, ഗവേഷണ വിദ്യാർത്ഥികൾ എന്നിവർ പ്രകൃതിസംരക്ഷണം പരിസ്ഥിതി, ലാൻഡ്സ്കേപ്പ് ഇക്കോളജി എന്നി വിഷയങ്ങളെ സംബന്ധിച്ച് പ്രബന്ധങ്ങൾ അവതരിപ്പിക്കുകയും ചർച്ചകൾ സംഘടിപ്പിക്കുകയും ചെയ്തു. കടുവ, പുലി, സിംഹം, ഹിമ പുലി, ജാഗ്വർ,
ചീറ്റ, പ്യുമ എന്നീ വന്യമൃഗങ്ങളുടെ സംരക്ഷണാർത്ഥം രൂപം കൊണ്ട ഇൻറർനാഷണൽ അലയൻസ് ഫോർ ബിഗ് ക്യാറ്റ് (IBCA) പ്രതിനിധികളും കോൺഫറൻസിൽ പങ്കെടുത്തു. IBCA ഇന്ത്യൻ ഡയറക്ടർ ഡോ: അമിത് മല്ലിക്ക്, ഇറാലെ പ്രസിഡണ്ട് ശ്രീ കരുണാകരൻ ,ഉന്നത വിദ്യാഭ്യാസ കമ്മീഷൻ അംഗം ഡോ: രാജൻ ഗുരുക്കൾ എന്നിവർ പ്രഭാഷണം നടത്തി.ഉദ്ഘാടന സമ്മേളനത്തോടനുബന്ധിച്ച് വിവിധ വിഷയങ്ങളിലായി ഗവേഷണ പ്രബന്ധങ്ങൾ അവതരിപ്പിക്കപ്പെട്ടു.
ഇറാലെ സമ്മേളനത്തോടനുബന്ധിച്ച് ആന വച്ചാൽ പാർക്കിംഗ് ഗ്രൗണ്ടിൽ പെരിയാറിലെ ഗോത്ര വിഭാഗത്തിലെ തനത് പാരമ്പര്യ ഭക്ഷണശാല സ്റ്റാൾ, വന്യജീവി സംരക്ഷണവുമായി ബന്ധപ്പെട്ട വിവിധ ഉപകരണങ്ങളുടെ പ്രദർശനം എന്നിവ സംഘടിപ്പിച്ചിട്ടുണ്ട്.

You may have missed

Copyright © All rights reserved.idukkivartha Reg No.KL/03/0004672 | Newsphere by AF themes.
Translate »
error: Content is protected !!