March 2, 2026

Idukkionline

idukkivarthaonline

റോട്ടറി ക്ലബ് ഓഫ് അണക്കര വണ്ടൻമേട് സാമൂഹ്യ ആരോഗ്യ കേന്ദ്രത്തിന് മുലയൂട്ടൽ കേന്ദ്രം സമർപ്പിച്ചു. ആശുപത്രി അങ്കണത്തിൽ നടന്ന പരിപാടി കട്ടപ്പന ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് കെ ബാലസിംഗ് ഉദ്ഘാടനം ചെയ്തു.

റോട്ടറി ക്ലബ് ഓഫ് ഇന്റർനാഷണലിന്റ സാമൂഹ്യ പ്രതിബദ്ധതയുടെ ഭാഗമായാണ് റോട്ടറി ക്ലബ് ഓഫ് അണക്കര വണ്ടൻമേട് സാമൂഹ്യ ആരോഗ്യ കേന്ദ്രത്തിന് മുലയൂട്ടൽ കേന്ദ്രം സമർപ്പിച്ചത്. ആശുപത്രിയിൽ കൈക്കുഞ്ഞുങ്ങളുമായി വരുന്ന നിരവധി അമ്മമാർക്ക് സൗകര്യപ്രദമാകും എന്ന നിലയിലാണ് കേന്ദ്രം തുറന്നത്. ആരോഗ്യ, സാമൂഹ്യപ്രവർത്തകരും ജനപ്രതിനിധികളും റോട്ടറി ക്ലബ്ബ് ഭാരവാഹികളും ഉൾപ്പെടെയുള്ളവർ പങ്കെടുത്ത ചടങ്ങ് കട്ടപ്പന ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് കെ ബാലസിംഗ് ഉദ്ഘാടനം ചെയ്തു.
ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ഷൈനി റോയ് അധ്യക്ഷത വഹിച്ച ചടങ്ങിൽ ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ജോബൻ പാനോസ്, അഡ്വക്കേറ്റ് ബേബി ജോസഫ്,വണ്ടൻമേട് സി എച്ച് സി മെഡിക്കൽ ഓഫീസർ ഡോക്ടർ അനുമോൾ ബെന്നി, ഡോക്ടർ സിബി ജോർജ്, ഡോക്ടർ മിനി മോഹനൻ, റോട്ടറി ക്ലബ്ബ് ഡിസ്റ്റിക് ഡെപ്യൂട്ടി ഡയറക്ടർ ജൂനിസ് സിദ്ദിഖ്, റോട്ടറി അസിസ്റ്റന്റ് ഗവർണർ എബിൻ ജോസ്, റോട്ടറി ക്ലബ് ഓഫ് അണക്കര പ്രസിഡന്റ് ബിജോ ചാണ്ടി, സെക്രട്ടറി ജൂബി തങ്കച്ചൻ, മാണി ഇരുമേട, ഹെൽത്ത് ഇൻസ്പെക്ടർ ഉപാസ് മിറാൻഡാ എന്നിവർ സംസാരിച്ചു. ആശുപത്രി ജീവനക്കാരും പൊതുജനങ്ങളും ഉൾപ്പെടെ നിരവധി പേർ ചടങ്ങിൽ പങ്കെടുത്തു.

Copyright © All rights reserved.idukkivartha Reg No.KL/03/0004672 | Newsphere by AF themes.
Translate »
error: Content is protected !!