കുമളിയിൽ നടപ്പാത കൈയേറി കച്ചവടം
കുമളി: അനധികൃതമായി വഴിയോരം കൈയേറിയുള്ള വ്യാപാരങ്ങൾ ആളുകൾക്ക് സമ്മാനിക്കുന്നത് യാ ത്രാദുരിതം. കുളത്തുപാലം മുതൽ ഹോളിഡേ ഹോംവരെയുള്ള ഭാഗത്താണ് കൂടുതലായി അനധികൃത വഴിയോര വ്യാപാര സ്ഥാനങ്ങൾ പ്രവർത്തിക്കുന്നത്.
കുമളി ടൗണിലെ തിരക്കേറിയ ഭാഗത്തെ നടപ്പാതകൾ കൈയേറി നിർമിച്ചിരിക്കുന്ന താത്‌കാലിക കടകൾ യാതൊരുവിധ മാനദണ്ഡങ്ങളും പാലി ക്കതെയാണ് പ്രവർത്തിക്കുന്നത്.
പഞ്ചായത്ത് ലൈസൻസോ, ആരോഗ്യവകുപ്പിൻ്റെ അനുമതിയൊ ഇല്ല.
അധികൃതർ നടപടിയെടുക്കുന്നി ല്ലെന്ന് കണ്ടതോടെ വ്യാപകമായ രീതിയിൽ പെട്ടിക്കടകൾ സ്ഥാപിക്കുന്ന തുംപതിവ് കാഴ്ചയാകുകയാണ്.
കുമളി സർക്കാർ ആശുപത്രിയിലേക്കുള്ള വഴി കൂടിയാണ് ഇത്.
നടന്നുപോകുന്ന ആളുകൾ, വഴിയോരങ്ങൾ കൈയേറി പെട്ടിക്കടകൾ സ്ഥാപിച്ചതോടെ തിരക്കേറിയ റോഡി ലൂടെ സഞ്ചിരിക്കേണ്ട അവസ്ഥയി ലാണ്. അതിനാൽ വലിയ അപകട ങ്ങൾക്ക് കാരണമാകുന്നുണ്ട്.
ഭാഗ്യം കൊണ്ട് പലതും ഒഴിഞ്ഞ് പോകുന്നു. ഈ ഭാഗത്ത് തട്ടുകടകൾ വൃത്തിഹീനമായ സാഹചര്യത്തിലാണ്
പ്രവർത്തിക്കുന്നത്.
നടപ്പാതയിൽ മാടക്കടകൾ സ്ഥാപി ച്ചിരിക്കുന്നത് അടിയന്തരമായി നീക്കം ചെയ്യാൻ പഞ്ചായത്ത് ഭരണസമിതി നടപടി സ്വീകരിക്കണമെന്ന്
കെ.വി.വി.ഇ.എസ്. യൂത്ത് വിങ് പ്രസിഡൻ്റ് സനൂപ് സ്കറിയ ആവ ശ്യപ്പെട്ടു.
