കുമളിയിൽ സൗജന്യ മെഗാ മെഡിക്കൽ ക്യാമ്പ് ഫെബ്രുവരി 8-ന്
കുമളി: സീനിയർ ചേംബർ ഇൻ്റർനാഷണൽ തേക്കടി ലീജിയൻ്റെ നേതൃത്വത്തിൽ കുമളിയിൽ സൗജന്യ മെഗാ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിക്കുന്നു. ഫെബ്രുവരി 8 ഞായറാഴ്ച കുമളി സഹ്യജ്യോതി ആർട്സ് ആൻഡ് സയൻസ് കോളേജിൽ വെച്ചാണ് ക്യാമ്പ് നടക്കുക. രാവിലെ 9.30 മുതൽ വൈകുന്നേരം 3 മണി വരെ പൊതുജനങ്ങൾക്ക് സേവനം ലഭ്യമാകും.
സീനിയർ ചേംബർ ഇൻ്റർനാഷണൽ തേക്കടി ലീജിയൻ, സഹ്യജ്യോതി കോളേജ് കുമളി, കൊച്ചുകുടി ഇലക്ട്രിക് ഷോപ്പ് എന്നിവർ സംയുക്തമായാണ് ഈ കാരുണ്യ സംരംഭം സംഘടിപ്പിക്കുന്നത്. ചികിത്സാരംഗത്ത് പ്രശസ്തമായ ചെങ്ങന്നൂർ കല്ലിശ്ശേരി കെ.എം. ചെറിയാൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിലെ വിവിധ വിഭാഗങ്ങളിലെ വിദഗ്ധ ഡോക്ടർമാർ ക്യാമ്പിന് നേതൃത്വം നൽകും.
വിവിധ വിഭാഗങ്ങളിലായി വിദഗ്ധ പരിശോധനകളും മെഡിക്കൽ സേവനങ്ങളും ക്യാമ്പിൽ തികച്ചും സൗജന്യമായിരിക്കും. സാമ്പത്തികമായി പിന്നോക്കം നിൽക്കുന്നവർക്കും സാധാരണക്കാർക്കും മികച്ച ആരോഗ്യപരിപാലനം ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെയാണ് ക്യാമ്പ് സംഘടിപ്പിക്കുന്നത്. പ്രദേശവാസികൾ ഈ അവസരം പരമാവധി പ്രയോജനപ്പെടുത്തണമെന്ന് സംഘാടകർ അഭ്യർത്ഥിച്ചു.
കുമളിയിൽ വിളിച്ചുചേർത്ത വാർത്താ സമ്മേളനത്തിൽ സീനിയർ ചേംബർ കുമളി ലീജിയൻ പ്രസിഡൻറ് ക്യാപ്റ്റൻ ഓ. ചെറിയാൻ, സെക്രട്ടറി എം.എസ്. നൗഷാദ്, ട്രഷറർ ജിജി ജെ. പടിയറ, നാഷണൽ കോഡിനേറ്റർ ലാലു ടി.എസ്., പ്രോഗ്രാം കോഡിനേറ്റർ ഫിലിപ്പ് കുര്യാക്കോസ്, വൈസ് പ്രസിഡൻറ് ജോയി ഇരുമേട എന്നിവർ പങ്കെടുത്തു.
ക്യാമ്പിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ മുൻകൂട്ടി രജിസ്റ്റർ ചെയ്യേണ്ടതാണ്.
രജിസ്ട്രേഷനായി ബന്ധപ്പെടുക:
- 81293 14064
- 97464 10570
