April 18, 2026

Idukkionline

idukkivarthaonline

കുമളി പഞ്ചായത്ത് ഓഫീസിലേക്ക് കോൺഗ്രസ് മാർച്ച് നടത്തി.

കുമളി: കുമളി പഞ്ചായത്ത് ഭരണസമിതിയുടെ അഴിമതിക്കും കെടുകാര്യസ്ഥതയ്ക്കുമെതിരെ കോൺഗ്രസ് മണ്ഡലം കമ്മിറ്റി മാർച്ച് നടത്തി. കെപിസിസി മീഡിയ വക്താവ് ഡോ. ജിന്റോ ജോൺ ഉദ്ഘാടനംചെയ്‌തു. സർക്കാർ വാർഷികാഘോഷത്തിനായി കോടികളാണ് ചെലവഴിച്ചതെന്നും സമസ്‌ത മേഖലകളിലും ജനങ്ങളുടെ പണം ധൂർത്തടിക്കുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. മണ്ഡലം പ്രസിഡന്റ് പി പി റഹിം അധ്യക്ഷനായി. ബ്ലോക്ക് പ്രസിഡന്റ് റോബിൻ കാരക്കാട്ട്, മുൻ ബ്ലോക്ക് പ്രസിഡന്റ് എം എം വർഗീസ്, ഡിസിസി അംഗം സന്തോഷ് പണിക്കർ, മഹിളാ കോൺഗ്രസ് ജില്ലാ സെക്രട്ടറി മണിമേഖല, മുൻ മണ്ഡലം പ്രസിഡന്റ് ബിജു ദാനിയേൽ, കർഷക കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് സനൂപ് സ്‌കറിയ എന്നിവർ സംസാരിച്ചു. പഞ്ചായത്ത് ഓഫീസിലേക്ക് നടന്ന മാർച്ചിൽ നിരവധി പ്രവർത്തകർ പങ്കെടുത്തു.

You may have missed

Copyright © All rights reserved.idukkivartha Reg No.KL/03/0004672 | Newsphere by AF themes.
Translate »
error: Content is protected !!