April 18, 2026

Idukkionline

idukkivarthaonline

വനം-വന്യജീവി വാരാഘോഷം സമാപിച്ചു; മനുഷ്യ-വന്യജീവി സംഘർഷം ലഘൂകരിക്കണമെന്ന് ഡീൻ കുര്യാക്കോസ്

കുമളി: തേക്കടിയിൽ ഒരാഴ്ചക്കാലമായി നടന്നുവന്ന വനം-വന്യജീവി വാരാഘോഷം സമാപിച്ചു. മനുഷ്യ ജീവനും സ്വത്തിനും വെല്ലുവിളിയാകുന്ന വന്യജീവി ആക്രമണങ്ങൾ അവസാനിപ്പിക്കാൻ ലക്ഷ്യമിട്ടുള്ള പദ്ധതികൾ കൂടുതൽ കാര്യക്ഷമമായി നടപ്പിലാക്കണമെന്ന് സമാപന സമ്മേളനം ഉദ്ഘാടനം ചെയ്ത ഇടുക്കി എം.പി. അഡ്വ. ഡീൻ കുര്യാക്കോസ് ആവശ്യപ്പെട്ടു.
കഴിഞ്ഞ ദിവസം വനത്തിനുള്ളിൽ വെച്ച് ഒരു വാച്ചർ കടുവയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ട സംഭവം ഞെട്ടിക്കുന്നതാണെന്നും, മനുഷ്യജീവന്റെ സുരക്ഷിതത്വം ഉറപ്പാക്കി മാത്രമേ വന്യജീവി സംരക്ഷണം ഫലപ്രദമായി നടപ്പാക്കാനാകൂ എന്നും എം.പി. ചൂണ്ടിക്കാട്ടി.
കുമളി ടൗണിൽ നടന്ന ജനബോധന റാലിയ്ക്കു ശേഷമാണ് ഹോളിഡേ ഹോമിൽ സമാപന സമ്മേളനം നടന്നത്. കുമളി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഡയ്സി സബാസ്റ്റ്യൻ അധ്യക്ഷത വഹിച്ചു. പെരിയാർ ടയർ റിസർവ് ഡെപ്യൂട്ടി ഡയറക്ടർ പി.യു സാജു IFS ,അസിസ്റ്റൻറ് ഫീൽഡ് ഡയറക്ടർ ആർ.ലക്ഷ്മി,ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ്റ് രാരിച്ചൻ നീർണാകുന്നേൽ,കുമളി പഞ്ചായത്ത് വൈസ് പ്രസിഡൻറ് കെ എം സിദ്ദിഖ്, ത്രിതല പഞ്ചായത്ത് ഭാരവാഹികൾ, വനം വകുപ്പ് ഉദ്യോഗസ്ഥർ, സംഘാടകർ എന്നിവർ സമാപന സമ്മേളനത്തിൽ പങ്കെടുത്തു.

You may have missed

Copyright © All rights reserved.idukkivartha Reg No.KL/03/0004672 | Newsphere by AF themes.
Translate »
error: Content is protected !!