March 2, 2026

Idukkionline

idukkivarthaonline

കെവിവിഇഎസ് കുമളി ഒന്നാം മൈൽ യൂണിറ്റ്: വർണാഭമായ ഓണാഘോഷ പരിപാടി സംഘടിപ്പിച്ചു.

കുമളി ഒന്നാം മൈലിലെ വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ (KVVES) നേതൃത്വത്തിൽ ഈ വർഷത്തെ ഓണാഘോഷം അതിവിപുലമായി നടത്തി. യൂണിറ്റ് ഓഡിറ്റോറിയം ഓണപ്പൊലിമയിൽ അണിഞ്ഞൊരുങ്ങി.
അത്തപ്പൂക്കള മത്സരത്തോടെയാണ് ആഘോഷങ്ങൾക്ക് തുടക്കമായത്. തുടർന്ന് കസേരകളി, ഓണപ്പാട്ട്, നാടൻപാട്ട്, സുന്ദരിക്ക് പൊട്ട് തൊടൽ, റൊട്ടി കടി തുടങ്ങി മുതിർന്നവർക്കും കുട്ടികൾക്കുമായി നിരവധി മത്സരങ്ങൾ സംഘടിപ്പിച്ചു. പരിപാടിയിൽ വനിതാ വിങ് പ്രസിഡൻറ് ജെസി റോയി അധ്യക്ഷത വഹിച്ചു.
ജില്ലാ സെക്കട്ടറിയേറ്റ് അംഗം സണ്ണി വെട്ടൂണി ക്കൽ ഓണാഘോഷ ചടങ്ങുകൾ ഔപചാരികമായി ഉത്ഘാടനം ചെയ്തു. യൂണിറ്റ് പ്രസി. സി. വി. ഈപ്പൻ ഓണസന്ദേശം നല്കി. തുടർന്ന് സെക്രട്ടറി .റ്റി.റ്റി. തോമസ്, യൂത്ത് വിംഗ് പ്രസിഡൻ് ജിസ്സൺ, സജി കളപ്പുര, സെബാസ്റ്റ്യൻ, ബിന്ദു, ബിൻസി എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു. തുടർന്ന്
മത്സരങ്ങളിൽ വിജയിച്ചവർക്ക് സമ്മാനങ്ങൾ വിതരണം ചെയ്തു. പരിപാടികളുടെ സമാപനത്തോടനുബന്ധിച്ച് എല്ലാവർക്കും വിഭവസമൃദ്ധമായ ഓണസദ്യയും ഒരുക്കിയിരുന്നു.

Copyright © All rights reserved.idukkivartha Reg No.KL/03/0004672 | Newsphere by AF themes.
Translate »
error: Content is protected !!