April 18, 2026

Idukkionline

idukkivarthaonline

ഇടുക്കി കുമളിയിൽ വാഹനാപകടം: കാറിടിച്ച് ബൈക്ക് യാത്രക്കാർക്ക് ഗുരുതര പരിക്ക്; കാർ ഡ്രൈവർ മദ്യലഹരിയിൽ.

ഇടുക്കി: കുമളിയിൽ കാറിടിച്ച് ബൈക്ക് യാത്രക്കാരായ രണ്ട് പേർക്ക് ഗുരുതരമായി പരിക്കേറ്റു. ഇന്ന് വൈകുന്നേരം നാലരയോടെ കുമളിയിലാണ് അപകടമുണ്ടായത്. വേഗത്തിൽ വന്ന കാർ നിയന്ത്രണം വിട്ട് മുന്നിൽ പോവുകയായിരുന്ന ബൈക്കിലിടിക്കുകയായിരുന്നു. അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ ബൈക്ക് യാത്രികരായ രണ്ടാം മൈൽ സ്വദേശികളെ ഉടൻ തന്നെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
കാറോടിച്ചിരുന്നത് വണ്ടിപ്പെരിയാർ സ്വദേശിയായ ജെറിൻ ആണെന്ന് പോലീസ് തിരിച്ചറിഞ്ഞു. പരിശോധനയിൽ ഇയാൾ മദ്യലഹരിയിലായിരുന്നെന്ന് കണ്ടെത്തി. തുടർന്ന് ജെറിനെതിരെ പോലീസ് കേസെടുത്തു. പ്രദേശത്ത് തുടർച്ചയായി വർധിച്ചുവരുന്ന വാഹനാപകടങ്ങൾ പൊതുജനങ്ങളിൽ ആശങ്ക സൃഷ്ടിച്ചിട്ടുണ്ട്.

You may have missed

Copyright © All rights reserved.idukkivartha Reg No.KL/03/0004672 | Newsphere by AF themes.
Translate »
error: Content is protected !!