March 2, 2026

Idukkionline

idukkivarthaonline

കിസാൻ ക്രെഡിറ്റ് വായ്പകൾ സമയബന്ധിതമായി നൽകാതെ കർഷകരെ വഞ്ചിക്കുന്ന ബാങ്കുകൾക്കു മൂന്നിൽ പ്രതിഷേധ സമരം നടത്തും : കർഷക കോൺഗ്രസ്

കുമളി : കർഷകർക്ക് അവരുടെ കാർഷിക പ്രവർത്തനങ്ങൾക്ക് മതിയായതും സമയബന്ധിതവുമായ വായ്‌പ നൽകുക എന്ന ലക്ഷ്യത്തോടെ ഇന്ത്യാ ഗവൺമെന്റ്റ് 3% പലിശ ഇളവ് നൽകി
പ്രതിവർഷം 4% സബ്സിഡി നിരക്കിൽ വായ്പ ലഭ്യമാക്കുന്ന .കെസിസി ( കിസാൻ ക്രെഡിറ്റ് കാർഡ്) പദ്ധതി അട്ടിമറിച്ച് കർഷകരെ വഞ്ചിക്കുന്ന ബാങ്കുകൾക്കെതിരെ ശക്തമായ സമരം സങ്കടിപ്പിക്കാൻ ഒരുങ്ങി : കർഷക കോൺഗ്രസ്.4% പലിശ മാത്ര നൽകി പരമാവധി 5 വർഷം വരെ കാലാവധി ലഭിക്കുന്ന കാർഷിക വായ്പ സമയബന്ധിതമായി നൽകാൻ കുമളിയിലെ ബാങ്കുകൾ തയ്യാറാകുന്നില്ല കൈവശരേഖയും, കരം അടച്ച രസീതും. മറ്റ് അനുബന്ധ രേഖകളും മാത്രം നൽകുന്ന കർഷകന് സമയബന്ധിതമായി വായ്പ് നൽകാൻ കേന്ദ്ര സർക്കാർ ആവിഷ്കരിച്ച പദ്ധതിയാണ്. അനവശ്യവാദങ്ങൾ ഉന്നയിച്ചു നീട്ടികൊണ്ടുപോകുന്നത്
ഇത്തരം സമീപനം സ്വീകരിക്കുന്ന കുമളിയിലെ ദേശസാൽകൃത ബാങ്കുകളുടെ മുന്നിൽ ശക്തമായ സമരപരിപാടികളുമായി മുന്നോട്ടു പോകുമെന്ന്. കർഷക കോൺഗ്രസ് മണ്ഡലം പ്രസിഡൻ്റ് സനൂപ് പുതുപ്പറമ്പിൽ അറിയിച്ചു.

Copyright © All rights reserved.idukkivartha Reg No.KL/03/0004672 | Newsphere by AF themes.
Translate »
error: Content is protected !!