March 2, 2026

Idukkionline

idukkivarthaonline

ഇന്നലെ ഇടുക്കി പീരുമേട്ടിൽ വനത്തിനുള്ളിൽ ആദിവാസി സ്ത്രീ സീത മരിച്ച സംഭവം കൊലപാതകമെന്ന് പോലീസ്.

പീരുമേട്: ഇന്നലെ ഇടുക്കി പീരുമേട്ടിൽ വനത്തിനുള്ളിൽ ആദിവാസി സ്ത്രീ സീത മരിച്ച സംഭവം കൊലപാതകമെന്ന് പോലീസ്. സീതയെ കാട്ടാന ആക്രമിച്ച് കൊലപ്പെടുത്തിയെന്നായിരുന്നു ഭർത്താവ് ബിനു പറഞ്ഞത്. ഇയാൾ പോലീസ് കസ്റ്റഡിയിലാണ്. എന്നാൽ പോസ്റ്റുമോർട്ടത്തിലാണ് സംഭവം കൊലപാതകമാണെന്ന് വ്യക്തമായത്.വന്യമൃഗ ആക്രമണത്തിൻ്റെ ലക്ഷണങ്ങൾ പോസ്റ്റുമോർട്ടത്തിൽ കണ്ടെത്തിയില്ല. സീതയുടെ ശരീരത്തിൽ ഗുരുതരമായ പരുക്കുകൾ ഉണ്ട്. മുഖത്തും കഴുത്തിലും മൽപ്പിടുത്തത്തിന്റെ പാടുകൾ കണ്ടെത്തി.തലയുടെ വലതു ഭാഗം പലതവണ പരുക്കൻ പ്രതലത്തിൽ ഇടിപ്പിച്ചു.തലയുടെ ഇടത് വശത്തും ക്ഷതമുണ്ട്. മരത്തിൽ ഇടിപ്പിച്ചതാകാമെന്നാണ് സൂചന.തലയുടെ പിന്നിൽ പരിക്ക് വീഴ്ച്ചയിൽ സംഭവിച്ചതാകാം എന്നാണ് കരുതുന്നത്.ഉയർന്ന ഭാഗത്ത് നിന്ന് സീത താഴേക്ക് വീണിട്ടുണ്ട്.പാറയിൽ തലയിടിച്ചാണ് വിണത്.ഇടതുവശത്തെ ഏഴ് വരിയെല്ല് ഒടിയുകയും രണ്ടെണ്ണം ശ്വാസകോശ ത്തിൽ കുത്തിക്കയറുകയും ചെയ്‌തു. വലത് വശത്ത ആറ് വരിയെല്ലുകൾ ഒടിഞ്ഞിട്ടുണ്ട്.നാഭിക്ക് തൊഴി ഏറ്റതായും പോസ്റ്റുമോർട്ടത്തിൽ വ്യക്തമായി.തലയുടെ വലതു വശത്താണ് കൂടുതൽ പരിക്ക് ഉള്ളത്.

Copyright © All rights reserved.idukkivartha Reg No.KL/03/0004672 | Newsphere by AF themes.
Translate »
error: Content is protected !!