April 19, 2026

Idukkionline

idukkivarthaonline

കുമളി പഞ്ചായത്തിൽ സഞ്ചരിക്കുന്ന നികുതി പിരിവ് കേന്ദ്രം ആരംഭിച്ചു.


കുമളി :നികുതി പിരിക്കാൻ കുമളി പഞ്ചായത്തിൽ സഞ്ചരിക്കുന്ന നികുതി പിരിവുകേന്ദ്രം ആരംഭിച്ചു. നികുതി ദായകരുടെ സൗകര്യാർഥം കെട്ടിടനികുതി ശേഖരിക്കുന്നതിന് ശനിയാഴ്ച മുതലാണ് സഞ്ചരിക്കുന്ന നികുതികേന്ദ്രത്തിന്റെ പ്രവർത്തനമാരംഭിച്ചത്. പഞ്ചായത്ത് പ്രസിഡന്റ് ഡെയ്സി സെബാസ്റ്റ്യൻ ഉദ്ഘാ ടനം ചെയ്തു. വൈസ് പ്രസിഡന്റ്റ്
കെ എം സിദ്ദീഖ് അധ്യക്ഷനായിരുന്നു. ഏപ്രിൽ ഒന്നു മുതൽ കെ സ്മാർട്ടിലേക്ക് മാറുന്നതിനാൽ നിലവിലുള്ളതിനേക്കാൾ മെച്ചപ്പെട്ടതും ഗുണനിലവാരമുള്ളതുമായ സർവീസ് ജനങ്ങൾക്ക് വേഗ ത്തിൽ ലഭിക്കും. മാർച്ച് 31ഓടെ നിലവിലുള്ള ഐഎൽജിഎംഎസ്
സോഫ്റ്റ്വെയർ പ്രവർത്തനം അവസാനിക്കും. ഈ അവസരം പരമാവധി പ്രയോജനപ്പെടുത്തണ മെന്ന് പഞ്ചായത്ത് സെക്രട്ടറി അറിയിച്ചു.

സഞ്ചരിക്കുന്ന നികുതി കളക്ഷൻ കേന്ദ്രം

പ്രധാനകേന്ദ്രങ്ങളും സമയവും

You may have missed

Copyright © All rights reserved.idukkivartha Reg No.KL/03/0004672 | Newsphere by AF themes.
Translate »
error: Content is protected !!