March 2, 2026

Idukkionline

idukkivarthaonline

പതിനേഴാമത് തേക്കടി പുഷ്പമേള മാർച്ച് 28 മുതൽ ആരംഭം കുറിക്കുന്നു തിന്റെ ഭാഗമായി മേളക്കായുള്ള പന്തലിൻ്റെ കാൽനാട്ടുകർമ്മം എംഎൽഎ വാഴൂർ സോമൻ നിർവഹിച്ചു.

കുമളി : കുമളി ഗ്രാമപഞ്ചായത്തും തേക്കടി അഗ്രി ഹോർട്ടി കൾച്ചറൽ സൊസൈറ്റി മണ്ണാറ തറയിൽ ഗാർഡൻസും ചേർന്ന് നടത്തുന്ന പതിനേഴാമത് തേക്കടി പുഷ്പമേള മാർച്ച് 28 മുതൽ ഏപ്രിൽ 20 വരെ കല്ലറക്കൽ ഗ്രൗണ്ടിൽ നടത്തുന്നതിൻ്റെ ഭാഗമായി മേളക്കായുള്ള പന്തലിൻ്റെ കാൽനാട്ടുകർമ്മം എംഎൽഎ വാഴൂർ സോമൻ നിർവഹിച്ചു.
ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ഡെയ്സി സെബാസ്റ്റ്യൻ അധ്യക്ഷയായിരുന്നു. റംസാൻ വിഷു ഈസ്റ്റർ വിശേഷ ദിവസങ്ങളിലെ അവധിക്കാലം എല്ലാവർക്കും ആസ്വദിക്കതക്കവിധം 24 ദിവസങ്ങളിലായിരിക്കും മേള നടത്തുക. പുഷ്പഫല സസ്യ പ്രദർശനം, അമ്യൂസ്മെൻറ് പാർക്ക്, വിവിധ കലാസാഹിത്യമത്സരങ്ങൾ, ഭക്ഷ്യമേള, സൗന്ദര്യമത്സരം , വിവിധ വിഷയങ്ങൾ
അടിസ്ഥാനമാക്കിയുള്ള സെമിനാറുകൾ ഇവ മേളയോടനുബന്ധിച്ച് ഉണ്ടാകും എല്ലാ ദിവസങ്ങളിലും വൈകുന്നേരങ്ങളിൽ കലാപരിപാടികൾ അരങ്ങേറും.
തേക്കടി വിനോദ സഞ്ചാര മേഖലയ്ക്കും പുഷ്പമേള ഉണർവ് പകരുമെന്ന പ്രതീക്ഷയിലാണ് സംഘാടകർ. യോഗത്തിൽ കുമളി പഞ്ചായത്തംഗങ്ങൾ, വിവിധ രാഷ്ട്രീയ, സാമൂഹിക, സാംസ്കാരിക പ്രവർത്തകർ എന്നിവർ പങ്കെടുത്തു.

Copyright © All rights reserved.idukkivartha Reg No.KL/03/0004672 | Newsphere by AF themes.
Translate »
error: Content is protected !!