കാഴ്ച്ചയുടെ നവ്യാനുഭവം :ഇടുക്കി മാട്ടുപ്പെട്ടി ജലാശയത്തിൽ ജലവിമാനം ലാന്റ് ചെയ്തു
മൂന്നാർ: കാഴ്ചയുടെ ദ്യശ്യ ഭംഗിയേകി കൊച്ചി ബോൾഗാട്ടിയിൽ നിന്നും പറന്നുയർന്ന ജലവിമാനം മാട്ടുപെട്ടിയിൽ ലാന്റ് ചെയ്തു.സംസ്ഥാനത്തിന്‍റെ ടൂറിസം സ്വപ്നങ്ങൾക്ക് പുതിയ വേഗം നൽകാനെത്തുന്ന ജലവിമാനത്തിന്‍റെ പരീക്ഷണപ്പറക്കൽ കൊച്ചി ബോൾഗാട്ടി മറീനയിൽ നിന്ന് രാവിലെ പത്തരക്ക് ടൂറിസം മന്ത്രി പി എ മുഹമ്മദ് റിയാസ്
പരീക്ഷണപ്പറക്കൽ ഫ്ലാഗ് ഓഫ് ചെയ്തു.
മാട്ടുപ്പെട്ടി ഡാമിൽ ലാന്‍റ് ചെയ്ത് അര മണിക്കൂറിന് ശേഷം തിരിച്ച് പുറപ്പെടുന്ന ജലവിമാനം സിയാലിലെത്തി ഇന്ധനം നിറച്ച് അഗത്തിയിലേക്ക് പോകും. കനേഡിയൻ കമ്പനിയുടെ 17 സീറ്റുള്ള ജലവിമാനമാണ് എത്തിയിരിക്കുന്നത്.വിമാനത്തിൽ 8 പേർക്കു സഞ്ചരിക്കാം. വെള്ളത്തിലും കരയിലും ലാൻഡ് ചെയ്യുകയും പറന്നുയരുകയും ചെയ്യുന്ന ജലവിമാനമാണു സർവീസ് നടത്തുന്നത്. വിനോദസഞ്ചാരികൾക്കു മൂന്നാറിന്റെ പ്രകൃതിഭംഗി ആകാശയാത്രയിലൂടെ ആസ്വദിക്കാം.
