April 19, 2026

Idukkionline

idukkivarthaonline

ഇടുക്കി കുമളിയിൽ മുൻ ബ്ലോക്ക് പഞ്ചായത്ത് മെമ്പറും മാധ്യമ പ്രവർത്തകനുമായ അബ്ദുൾ റസാഖിനെ മർദ്ദിച്ചതായി പരാതി. റോസാപ്പൂകണ്ടം വാർഡ് മെമ്പർ എ . കബീറാണ് മർദ്ദിച്ചത്.മർദ്ദനമേ റ്റ അബ്ദുൽ റസാഖിനെ കുമളിയിലെ സർക്കാർ ആശുപത്രിയിൽ പ്രവേശിപ്പിച്ചു…….

കുമളി: കുമളിയിലും പരിസരപ്രദേശങ്ങളിലും ഇന്നലെ വൈകുന്നേരം ഒരു മണിക്കൂർ തുടച്ചയായ പെയ്ത മഴയിൽ റോസാ പൂക്കണ്ടം മേഖലയിൽ നിരവധി വീടുകളിൽ വെള്ളം കയറിയിരുന്നു. ഇതേ തുടർന്ന് ഇന്ന് രാവിലെ
റോസാപൂക്കണ്ടം ഭാഗത്തെ റോഡും ഓടയും നിർമ്മാണം സംബന്ധിച്ച് നിരീക്ഷിക്കാനാണ് പഞ്ചായത്തംഗം എ. കബീർ സ്ഥലത്തെത്തിയത്.പ്രദേശത്ത് കഴിഞ്ഞ ദിവസം പെയ്ത മഴയെ തുടർന്ന് വീടുകളിൽ വെള്ളം കയറിയത് സംബന്ധിച്ച് വീട്ടമ്മമാർ പരാതി പറയുന്നതിനിടെയാണ്
മുൻ ബ്ലോക്ക് പഞ്ചായത്ത് മെമ്പറും മാധ്യമ പ്രവർത്തകനുമായ അബ്ദുൾ റസാഖുമായി വാക്കേറ്റവും സംഘട്ടനവും ഉണ്ടായത്.
എന്നാൽ തൻ്റെ നേരെ കയർത്തു സംസാരിച്ച റസാഖിനെ തള്ളിമാറ്റിയപ്പോൾ മറിഞ്ഞു വീഴുക മാത്രമാണ് ചെയ്തെന്നാണ് കബീറിൻ്റെ വാദം. തൻ്റെ കരണത്ത് പല തവണ അടച്ച കബീർ തന്നെ തള്ളി താഴെയിട്ട് ചവിട്ടുകയും ചെയ്തെന്ന് റസാഖ് പറഞ്ഞു.
ആക്രമണത്തിൽ തലയ്ക്കും കാലിനും പരിക്കേറ്റ റസാഖ് കുമളി കുടുംബാരോഗ്യ കേന്ദ്രത്തിൽ ചികിത്സ തേടി.

You may have missed

Copyright © All rights reserved.idukkivartha Reg No.KL/03/0004672 | Newsphere by AF themes.
Translate »
error: Content is protected !!