April 19, 2026

Idukkionline

idukkivarthaonline

ഇടുക്കി ചിന്നക്കനാലിൽ ഗുണ്ടാ ആക്രമണം. ഗുണ്ടാ സംഘം തൊടുപുഴ സ്വാദേശികളുടെ വാഹനം അടിച്ചു തകർത്തു.പരിക്കേറ്റ തൊടുപുഴ സ്വദേശികൾ ആശുപത്രിയിൽ ചികിത്സ തേടി

രാജാക്കാട്: ഇന്നലെ രാത്രി 8 മണിയോടെയാണ് തൊടുപുഴ സ്വദേശി തോട്ടുംപുറത്ത് കുര്യച്ചനും സുഹൃത്തുക്കളും സഞ്ചരിച്ചിരുന്ന പുതിയ മഹേന്ദ്ര താർ വാഹനം തല്ലി തകർത്ത് ആക്രമിച്ചത്. മദ്യലഹരിയിൽ ആയിരുന്ന പ്രാദേശിക ഗുണ്ടാ സംഘങ്ങളാണ് ഇന്നോവ കാറിൽ എത്തി ആക്രമിച്ചത്.
അക്രമിസംഘം പുതിയ വാഹനം തല്ലി തകർക്കുകയും വാഹനത്തിൽ ഉണ്ടായിരുന്നവരെ മർദിക്കുകയും ചെയിതു.
മർദ്ദനത്തിൽ പരിക്കേറ്റ കുര്യച്ചനും സുഹൃത്തുക്കളും ആശുപത്രിയിൽ ചികിത്സ തേടി. ചിന്നക്കനാലിൽ പെട്രോൾ പമ്പ്‌ സ്ഥാപിക്കുന്നതിനായി എത്തിയതാണ് കുര്യാച്ചനും സുഹൃത്തുക്കളും ഇതിനിടയിലാണ് ഇവർക്ക് നേരെ ആക്രമണം ഉണ്ടാകുന്നത് ഇവരുടെ പരാതിയിൽ ശാന്തൻപാറ പോലീസ് കേസ് എടുത്ത് അന്വേഷണം ആരംഭിച്ചു.
മുൻപും നിരവധി ആക്രമണങ്ങൾ നടത്തിട്ടുള്ള സംഘമാണ് ഇതിനു പിന്നിൽ എന്ന് പോലീസ് ഉദ്യോഹസ്ഥർ പറഞ്ഞു.

You may have missed

Copyright © All rights reserved.idukkivartha Reg No.KL/03/0004672 | Newsphere by AF themes.
Translate »
error: Content is protected !!