April 19, 2026

Idukkionline

idukkivarthaonline

ഇടുക്കി ഉപ്പുതറയിൽ അയൽവാസികളുടെ ക്രൂരമർദ്ദനമേറ്റ് യുവാവ് മരിച്ച സംഭവം: പ്രതികൾ കീഴടങ്ങി

ഉപ്പുതറ : ഉപ്പുതറയില്‍ അയല്‍വാസികള്‍ മര്‍ദിച്ച യുവാവ് മരിച്ച സംഭവത്തില്‍ പ്രതികള്‍ കീഴടങ്ങി. മരിച്ച ജനീഷിന്റെ അയല്‍വാസികളായ പൂക്കൊമ്പില്‍ എത്സമ്മ മകന്‍ ബിബിന്‍ എന്നിവരാണ് ഉപ്പുതറ പൊലീസ് സ്റ്റേഷനില്‍ അഡ്വ: ജയിംസ് കാപ്പന്‍ മുഖേന ഹാജരായത്.മാട്ടുത്താവളം മത്തായിപ്പാറ സ്വദേശി മുന്തിരിങ്ങാട്ട് ജനീഷ് (43) ആണ് മരിച്ചത്.

ഇന്നലെ ഉച്ചയ്ക്കാണ് യുവാവിന് മർദ്ദനമേറ്റത്. കോട്ടയം മെഡിക്കൽ കോളേജിൽ ചികിത്സയിലിരിക്കെയാണ് മരണം. ഇരുകൂട്ടരും തമ്മിലുള്ള തർക്കങ്ങളാണ് മർദ്ദനത്തിൽ കലാശിച്ചത്. നേരത്തെയും ജനീഷിന്റെ കുടുംബവും അയൽവാസിയായ ബിബിന്റെ കുടുംബവും തമ്മിൽ തർക്കങ്ങളുണ്ടായിരുന്നു. ജനീഷ് കഴിഞ്ഞ ദിവസം വീട്ടിൽ കയറി അതിക്രമം നടത്തിയെന്ന് ബിബിന്റെ കുടുംബം ആരോപണം ഉയർത്തിയിരുന്നു. ഇതിന് പിന്നാലെയാണ് ജനീഷിന് മർദ്ദനമേറ്റത്.

You may have missed

Copyright © All rights reserved.idukkivartha Reg No.KL/03/0004672 | Newsphere by AF themes.
Translate »
error: Content is protected !!