April 18, 2026

Idukkionline

idukkivarthaonline

ദേവികുളം താലൂക്കിൽ പൊതുപണിമുടക്കും ദേശീയപാത ഉപരോധവും മരം മുറിക്കൽ സമരവും നടന്നു.

നേര്യമംഗലം: കൊച്ചി ധനുഷ്കോടി ദേശീയ പാതയുടെ ഭാഗമായ നേര്യമംഗലം വനമേഖലയിലെ പാതയോരത്തു ഭീഷണി ഉയർത്തുന്ന മരങ്ങൾ മുറിച്ചു നീക്കണമെന്ന് ആവശ്യപ്പെട്ട് NH സംരക്ഷണ സമിതിയുടെ നേതൃത്വത്തിൽ ദേവികുളം താലൂക്കിൽ പൊതുപണിമുടക്കും ദേശീയപാത ഉപരോധവും മരം മുറിക്കൽ സമരവും നടന്നു. ഹൈക്കോടതി ഇടപെടൽ ഉണ്ടായിട്ടും പാതയോരത്തു അപകട ഭീഷണിയായി നിൽക്കുന്ന മരങ്ങൾ മുറിച്ചു മാറ്റാൻ വനം -റവന്യു വകുപ്പുകൾ ഇതുവരെ നടപടി സ്വീകരിച്ചിട്ടില്ല.നേര്യമംഗലം മുതൽ വാളറ വരെയുള്ള ഭാഗത്തു മരങ്ങൾ വീണ് അപകടങ്ങൾ ഉണ്ടാവുകയും മരണങ്ങൾ സംഭവിക്കുകയും ചെയ്തിട്ടുണ്ട്.ദേവികുളം താലൂക്കിൽ പൊതുപണിമുടക്കും നടന്നു.അടിമാലി, ആനച്ചാൽ, ബൈസൺവാലി തുടങ്ങിയ ടൗണുകളിൽ കട കമ്പോളങ്ങൾ അടഞ്ഞു കിടന്നു.സ്വകാര്യ ബസുകൾ നിരത്തിലിറങ്ങിയില്ല. ദീർഘദൂര ksrtc ബസുകൾ സർവീസ് നടത്തി.

You may have missed

Copyright © All rights reserved.idukkivartha Reg No.KL/03/0004672 | Newsphere by AF themes.
Translate »
error: Content is protected !!