April 19, 2026

Idukkionline

idukkivarthaonline

ഇരട്ടയാർ ടണലിൽ ഒഴുക്കിൽപ്പെട്ട രണ്ട് കുട്ടികളിൽ ഒരാൾ മരിച്ചു; ഉപ്പുതറ സ്വദേശിയായ എട്ടുവയസുകാരനായി തിരച്ചിൽ തുടരുന്നു.

ഇടുക്കി ജലാശയത്തിന്റെ ഭാഗമായ ഇരട്ടയാർ ടണലിൽ ഒഴുക്കിൽപ്പെട്ട രണ്ട് കുട്ടികളിലൊരാൾ മരിച്ചു. ഒരാൾക്കു വേണ്ടി തിരച്ചിൽ തുടരുന്നു. ഇരട്ടയാർ ചേലക്കൽ കവലയിൽ ബന്ധുവീട്ടിലെത്തിയ കുട്ടികളാണ് അപകടത്തിൽ പെട്ടത് .
കായംകുളം സ്വദേശി മൈലാടുംപാറ വീട്ടിൽ 13 വയസ്സുള്ള അതുൽ അമ്പാടിയാണ് മരിച്ചത്. ഉപ്പുതറ സ്വദേശിയായ എട്ടു വയസുകാരനു വേണ്ടിയുള്ള തിരച്ചിൽ തുടരുന്നു. ഇരട്ടയാർ ചേലക്കൽകവല മയിലാടുംപാറ രവിയുടെ വീട്ടിൽ എത്തിയ കുട്ടികളാണ് അപകടത്തിൽപ്പെട്ടത്. രവിയുടെ മകൾ രജിതയുടെ മകനാണ് മരിച്ച അമ്പാടി. രവിയുടെ മകൻ രതീഷിന്റെ മകൻ അപ്പുവിനെയാണ് കാണാതായത്.കുട്ടികൾ ഓണാവധിക്ക് മുത്തച്ഛന്റെ വീട്ടിലെത്തിയതായിരുന്നു.
News Courtesy Openwindow

You may have missed

Copyright © All rights reserved.idukkivartha Reg No.KL/03/0004672 | Newsphere by AF themes.
Translate »
error: Content is protected !!