തിരുവോണ നാളിൽ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം കൊലപാതകമെന്ന് സ്ഥിരീകരണം
കൊച്ചി: എറണാകുളം എളമക്കരയില്‍ യുവാവ് റോഡില്‍ മരിച്ച് കിടന്നത് കൊലപാതകമെന്ന് സ്ഥിരീകരണം. സംഭവത്തില്‍ ഒരാളെ പൊലീസ് അറസ്റ്റ് ചെയ്യുകയും ഒരാളെ കസ്റ്റഡിയിലെടുക്കുകയും ചെയ്തു.കൊല്ലം സ്വദേശി ഷമീറിനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. കസ്സറ്റഡിയിലുള്ളയാള്‍ തൃപ്പൂണിത്തുറ സ്വദേശിയാണ്. തിരുവോണനാളിലാണ് മരോട്ടിച്ചുവട് പാലത്തിന് സമീപത്ത് താമസിക്കുന്ന പ്രവീണിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്. മരോട്ടിച്ചുവട് ഷാപ്പിന് സമീപം മുറിവുകളോടെ പ്രവീണിന്റെ മൃതദേഹം കിടക്കുകയായിരുന്നു.

