മ്ലാമല ഫാത്തിമ ഹൈസ്കൂൾ ലീഗൽ സർവീസസ് ക്ലബ് വാർഷിക സമ്മേളനവും അനുമോദന ചടങ്ങും16-ാം തിയതിയിൽ നടക്കും.
കുമളി :മ്ലാമല ഫാത്തിമ ഹൈസ്കൂൾ ലീഗൽ സർവീസസ് ക്ലബ് വാർഷികവും ശാന്തിപ്പാലത്തിൻ്റെയും നൂറടിപ്പാലത്തിൻ്റെയും നിർമ്മാണത്തിൽ പങ്കാളികളായവർക്കുള്ള അനുമോദന സമ്മേളനവും 2024 സെപ്റ്റംബർ 16 തിങ്കളാഴ്‌ച രാവിലെ 10.30 ന് മ്ലാമല ഫാത്തിമമാതാ പള്ളി പാരിഷ് ഹാളിൽ വച്ച് നടക്കും. 10.00 മണിക്ക് പണിപൂർത്തീകരിച്ച ശാന്തിപ്പാലത്തിൽ വച്ച് വിശിഷ്‌ടാത്ഥികൾ എസ് പി സി കേഡറ്റുകളുടെ ഗാർഡ് ഓഫ് ഓണർ സ്വീകരിക്കുകയും തുടർന്ന് ശാന്തിപ്പാലം സന്ദർശിക്കുകയും ചെയ്യും.
കാഞ്ഞിരപ്പള്ളി രൂപതാധ്യക്ഷൻ അഭിവന്ദ്യ.മാർ.ജോസ് പുളിക്കൽ അധ്യക്ഷത വഹിക്കുന്ന യോഗത്തിൽ ശ്രീ. ശശികുമാർ പി എസ് (പ്രിൻസിപ്പൽ ഡിസ്ട്രിക്ട് & സെഷൻസ് ജഡ്‌ജ് തൊടുപുഴ) ഉദ്ഘാടന കർമ്മം നിർവഹിക്കുന്നതും അഡ്വ. ഡീൻ കുര്യാക്കോസ് എം പി, ശ്രീ.വാഴൂർ സോമൻ എം എൽ എ, ശ്രീ.നിസാർ അഹമ്മദ് കെ റ്റി (പ്രിൻസിപ്പൽ ഡിസ്ട്രിക്ട് & സെഷൻസ് ജഡ്‌ജ് തലശ്ശേരി), ശ്രീ. ജോഷി ജോൺ (അഡീഷണൽ ജില്ലാ ജഡ്‌ജ് തൊടുപുഴ), ശ്രീ. ദിനേശ് എം പിള്ള (സ്പെഷ്യൽ ജഡ്‌ജ് ഫാസ്റ്റ്‌ട്രാക്ക് സ്പെഷ്യൽ കോർട്ട്,പെരുമ്പാവൂർ) തുടങ്ങിയ വിശിഷ്‌ടാതിഥികൾ പങ്കെടുക്കുന്നു.
പരിപാടിയെപ്പറ്റി അറിയിക്കുന്നതിനായി കുമളിയിൽ വിളിച്ചുചേർത്ത വാർത്താസമ്മേളനത്തിൽ ഫാത്തിമ സ്കൂൾ ഹെഡ്മാസ്റ്റർ ജോർജുകുട്ടി കെ എം ,അധ്യാപകൻ ഫ്രാൻസിസ് ഇ ജെ,പിടിഎ പ്രസിഡൻറ് ജോസഫ് മാത്യു,ലീഗൽ സർവീസ് ക്ലബ് പ്രസിഡൻറ് ലിനോ ലാലിച്ചൻ,സെക്രട്ടറി ഡയാന ചാക്കോ,തുടങ്ങിയവർ പങ്കെടുത്തു…

