April 19, 2026

Idukkionline

idukkivarthaonline

മലയാളി താരം സച്ചു സിബി ഇനി യൂറോപ്യൻ ഫുട്ബോളിലേക്ക്.

തൊടുപുഴ: കഴിഞ്ഞ ഐഎസ്എൽ ഫുട്ബോൾ ടൂർണമെന്റിൽ ചെന്നൈയിൻ എഫ്‌സിക്കു വേണ്ടി കളിച്ച മലയാളി താരം സച്ചു സിബി യൂറോപ്യൻ ഫു ട്ബോളിലേക്ക്. സ്പെയിനിനോടു ചേർന്നുള്ള അൻഡോറയിലെ ഇൻ്റർ എസ്‌കൽഡസ് എന്ന ക്ലബ്ബിനായി ഇരുപത്തിമൂന്നുകാരൻ സച്ചു ഒരു വർഷം ലോൺ അടിസ്‌ഥാനത്തിൽ കളിക്കും. അൻ ഡോറയിലെ ഫുട്ബോൾ ലീഗിൽ കഴിഞ്ഞ സീസണിൽ രണ്ടാം സ്ഥഥാനത്തായിരുന്നു ഇൻ്റർ എസ്കൽഡസ്. നിലവിൽ ഐ ലീഗ് ക്ലബ്ബായ ഇന്റർ കാശിയുടെ താരമാണ് ഇടുക്കി കുമളി സ്വദേശി യായ സച്ചു. 8 ലക്ഷം രൂപയ്ക്കാണ് ലെഫ്റ്റ് ഫുൾ ബാക്കായ സച്ചു കരാറിൽ ഒപ്പ് വച്ചിരിക്കുന്നത്. 2022 സന്തോഷ് ട്രോഫിയിൽ കേരള ടീമിന്റെ ഭാ ‘ഗമായിരുന്ന സച്ചു കഴിഞ്ഞ ഐഎസ്എൽ സീസ ണിൽ ചെന്നൈയ്ക്കായി 5 മത്സരം കളിച്ചു. കഴി ഞ്ഞ മാസമാണ് 3 വർഷ കരാറിൽ ഇന്റർ കാശി യിൽ എത്തിയത്. മികച്ച പരിശീലനം, വിദേശ ലീഗ് പരിചയം തുടങ്ങിയവ താരത്തിന് ലഭ്യമാക്കുകയാണ് ക്ലബ്ബിന്റെ ലക്ഷ്യം. ഐ ലീഗ് കഴിഞ്ഞ സീസ ണിൽ 4-ാം സ്ഥാനത്തായിരുന്നു ഇൻ്റർ കാശി.

You may have missed

Copyright © All rights reserved.idukkivartha Reg No.KL/03/0004672 | Newsphere by AF themes.
Translate »
error: Content is protected !!