April 19, 2026

Idukkionline

idukkivarthaonline

കഴക്കൂട്ടത്ത് നിന്ന് കാണാതായ കുട്ടിയെ കണ്ടെത്തി.

തിരുവനന്തപുരം: കഴക്കൂട്ടത്ത് നിന്ന് കാണാതായ പെൺകുട്ടിയെ കണ്ടെത്തി. വിശാഖപട്ടണം റെയിൽവേ സ്റ്റേഷനിൽ നിന്നാണ് പതിമൂന്നുകാരിയായ തസ്മിനത്ത് തംസിനെ കണ്ടെത്താനായത്. കഴിഞ്ഞ 33 മണിക്കൂറുകളായി കുട്ടിയ്ക്ക് വേണ്ടി തിരച്ചിൽ നടക്കുകയായിരുന്നു. ഇന്നലെ രാത്രി 10 മണിയോടെയാണ് കുട്ടിയെ കഴക്കൂട്ടത്ത് നിന്ന് കാണാതായത്.ട്രെയിനിനുള്ളിലെ ബെർത്തിൽ ഉറങ്ങുന്ന നിലയിലായിരുന്നു പെൺകുട്ടി ഉണ്ടായിരുന്നത്. ട്രെയിനിൽ മലയാളി അസോസിയേഷൻ പ്രതിനിധികളാണ് കുട്ടിയെ തിരിച്ചറിഞ്ഞത്. കുട്ടിക്ക് ആരോഗ്യപ്രശ്ന‌ങ്ങളൊന്നുമില്ലെന്നും സുരക്ഷിതയാണെന്നും അസോസിയേഷൻ പ്രതിനിധികൾ അറിയിച്ചു.നേരത്തെ പെൺകുട്ടി ചെന്നൈയിലുണ്ടെന്ന് തിരിച്ചറിഞ്ഞിരുന്നു. തുടർന്ന് കേരള പൊലീസ് സംഘം ചെന്നൈയിലേക്ക് തിരിക്കുകയും ചെയ്‌തിരുന്നു. അഞ്ചംഗ സംഘമാണ് ചെന്നൈയിലേക്ക് തിരിച്ചിരിക്കുന്നത്. കുട്ടി ചെന്നൈ എഗ്മാർ എക്സ‌്പ്രസിൽ യാത്ര ചെയ്തെന്ന് സ്ഥിരീകരിച്ചതിന് പിന്നാലെയാണ് പൊലീസ് ചെന്നൈയിലേക്ക് തിരിച്ചത്.

You may have missed

Copyright © All rights reserved.idukkivartha Reg No.KL/03/0004672 | Newsphere by AF themes.
Translate »
error: Content is protected !!