April 18, 2026

Idukkionline

idukkivarthaonline

യുവാക്കളുടെ ബൈക്ക് യാത്ര ഫ്ലാഗ് ഓഫ് ചെയ്യാൻ ദേശീയ പതാക ഉപയോഗിച്ച് വണ്ടിപ്പെരിയാർ ഗ്രാമപഞ്ചായത്ത് സെക്രട്ടറി വിവാദത്തിൽ.

കുമളി:വണ്ടിപ്പെരിയാർ പഞ്ചായത്ത് സെക്രട്ടറി അശോക് കുമാറാണ് ദേശീയ പതാക ചട്ടം ലംഘിച്ച് ഉപയോഗിച്ച് വിവാദത്തിലായത്.
മുല്ലപ്പെരിയാർ വിഷയത്തിൽ 20 ലക്ഷം ഒപ്പ് ശേഖരിക്കുന്നതിനായി വണ്ടിപ്പെരിയാറിൽ നിന്നും കാശ്മീരിലേക്ക് പുറപ്പെട്ട രണ്ട് യുവാക്കളുടെ ബൈക്ക് യാത്രയാണ് പഞ്ചായത്ത് സെക്രട്ടറി ദേശീയപതാക ഉപയോഗിച്ച് ഫ്ലാഗ് ഓഫ് ചെയ്തത്.
വണ്ടിപ്പെരിയാർ ടൗണിലായിരുന്നു പരിപാടി.
വണ്ടിപ്പെരിയാർ സ്വദേശികളായ റെജൻ രാജീവ്, സുനിൽ സുജാതൻ എന്നിവരാണ് വണ്ടിപ്പെരിയാറിൽ നിന്നും കാശ്മീരിലേക്ക് ബൈക്കിൽ യാത്ര തിരിച്ചത്.
മുല്ലപ്പെരിയാർ ഡീകമ്മീഷൻ ചെയ്യണമെന്നാവശ്യപ്പെട്ട് 20 ലക്ഷം ജനങ്ങളുടെ ഒപ്പ് ശേഖരിച്ച് സുപ്രീം കോടതിയിൽ സമർപ്പിക്കുകയാണ് യാത്രയുടെ ലക്ഷ്യമെന്ന് യുവാക്കൾ പറയുന്നു.
ഇതിനായി വണ്ടിപ്പെരിയാറിൽ നടന്ന ചടങ്ങിലാണ് ദേശീയ പതാക ഉപയോഗിക്കുന്നതിനുള്ള ചട്ടങ്ങൾ പാലിക്കാതെ പതാക ഉപയോഗിച്ച് പഞ്ചായത്ത് സെക്രട്ടറി ഫ്ലാഗ് ഓഫ് ചെയ്തത്.സംഭവം വിവാദമായതോടെ പോലീസ് സ്പെഷ്യൽ ബ്രാഞ്ച് ഉൾപ്പടെ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

You may have missed

Copyright © All rights reserved.idukkivartha Reg No.KL/03/0004672 | Newsphere by AF themes.
Translate »
error: Content is protected !!