April 18, 2026

Idukkionline

idukkivarthaonline

7, 8 തിയതികളിൽ സംസ്ഥാന വ്യാപകമായി തിരുവനന്തപുരത്ത് നടത്തുന്ന രാപ്പകൽ സമരത്തിന് മുന്നോടിയായി കോട്ടയത്ത് മേഖല നേതൃസമ്മേളനം സംഘടിപ്പിച്ചു.

കോട്ടയം റേഷൻ മേഖല തകർന്നാൽ വ്യാപാരികൾ മാത്രമല്ല കേരളത്തിലെ ജനങ്ങളും ദുരിദത്തിലാകുമെന്ന് റേഷൻ വ്യാപാരി സംയുക്ത സമരസമിതി ജനറൽ കൺവീനർ ജോണി നെല്ലൂർ പ്രസ്താവിച്ചു. ജൂലൈ 8, 9 തീയതികളിൽ സംസ്ഥാന വ്യാപകമായി കടകളടച്ച് തിരുവനന്തപുരത്ത് നടത്തുന്ന രാപ്പകൽ സമരത്തിന് മുന്നോടിയായി കോട്ടയത്ത് നടത്തിയ മേഖല നേതൃസമ്മേളനം ഉൽഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം . സമരസമിതി വർക്കിംങ്ങ് ചെയർമാൻ ജി കൃഷ്ണപ്രസാദ് അധ്യക്ഷത വഹിച്ചു. കാടമ്പുഴ മൂസ, സി മോഹനൻ പിള്ള, സി.പി ഷാജികുമാർ, ബിജു കൊട്ടാരക്കര , ടി മുഹമ്മദാലി ,സുരേഷ് കാരേറ്റ്, ശശി ആലപ്പുഴ ,ജോൺസൺ വിളവിനാൽ കെ.കെ ശിശുപാലൻ, ബാബു ചെറിയാൻ എന്നിവർ പ്രസംഗിച്ചു.

You may have missed

Copyright © All rights reserved.idukkivartha Reg No.KL/03/0004672 | Newsphere by AF themes.
Translate »
error: Content is protected !!