March 2, 2026

Idukkionline

idukkivarthaonline

ആൾ കേരള ടെയ്‌ലേഴ്സ് അസോസിയേഷൻ സംസ്ഥാന കൺവെൻഷൻ 23 ന് കുമളിയിൽ. സംസ്ഥാന ജലസേചന വകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ കൺവൻഷൻ ഉദ്ഘാടനം ചെയ്യും.

സംസ്ഥാനത്തെ ട്രേഡ് യൂണിയൻ സംഘടനയായ ആൾ കേരള ടെയ്‌ലേഴ്സ് അസോസിയേഷൻ സംസ്ഥാന കൺവെൻഷൻ 23 ന് കുമളിയിൽ നടക്കുന്നത്.
കുമളി ഒന്നാം മൈൽ സെൻ്റ് മേരീസ് മലങ്കര പള്ളി സഹ്യജ്യോതി കോളേജ് ആഡിറ്റോറിയത്തിൽ 23-ാം തിയതി രാവിലെ 10 ന് സംസ്ഥാന പ്രസിഡന്റ് കെ.എസ്.സോമന്റെ അദ്ധ്യക്ഷതയിൽ . സംസ്ഥാന ജലസേചന വകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ കൺവൻഷൻ ഉദ്ഘാടനം ചെയ്യും.
സംസ്ഥാന ജനറൽ സെക്രട്ടറി എൻ.സി.ബാബു പ്രവർത്തന റിപ്പോർട്ടും ട്രഷറർ ജി.കാർത്തികേയൻ വരവ് – ചിലവ് കണക്കും അവതരിപ്പിക്കും.
14 ജില്ലകളിൽ നിന്നായി 360 പ്രതിനിധികൾ പങ്കെടുക്കുന്ന കൺവൻഷനിൽ സംസ്ഥാന നേതാക്കളായ എം.കെ. പ്രകാശൻ, ജി.സജീവൻ, എ.എസ്.കുട്ടപ്പൻ, എസ്.സതികുമാർ, ഇടുക്കി ജില്ലാ സെക്രട്ടറി ബി.മനോഹരൻ എന്നിവർ പങ്കെടുക്കും. സംഘടനയുടെ
ഭാവി പ്രവർത്തനങ്ങളുടെ വിശദമായ ചർച്ചകളും മാറ്റങ്ങൾക്ക് ആവശ്യമായുള്ള പ്രമേയങ്ങളും കൺവെൻഷനിൽ അവതരിപ്പിക്കും. കൺവൻഷൻ വൈകിട്ട് 4 ന് സമാപിക്കുമെന്ന് കുമളിയിൽ വിളിച്ച് ചേർത്ത വാർത്താ സമ്മേളനത്തിൽ ഭാരവാഹികളായ.
കെ.വി.രാജു, ബി.മനോഹരൻ, റ്റി.കെ.സുനിൽകുമാർ, വി.ജെ.ജോർജ് എന്നിവർ അറിയിച്ചു.

Copyright © All rights reserved.idukkivartha Reg No.KL/03/0004672 | Newsphere by AF themes.
Translate »
error: Content is protected !!