വാഗമണ്ണിൽ ഒറ്റമുറി വീട്ടിൽ കഴിയുന്ന വയോധികയ്ക്ക് അരലക്ഷം രൂപയുടെ വൈദ്യുതി ബിൽ.
വാഗമൺ വട്ടപ്പതാലിൽ ഒറ്റമുറി വീട്ടിൽ കഴിയുന്ന വയോധികയ്ക്ക് അരലക്ഷം രൂപയുടെ വൈദ്യുതി ബിൽ
ഭീമമായ തുക ലഭിച്ചതിൽ വൈദ്യുതി വകുപ്പ് പീരുമേട് സെക്ഷനിൽ വിശദീകരണം അടക്കം പരാതി നൽകിയെങ്കിലും വയോധികക്ക് സഹായമായ നടപടി ഉണ്ടായില്ല
ഇതിനിടെ 15 ദിവസങ്ങൾക്ക് മുൻപ് വയോധികയുടെ വീടിൻ്റെ വൈദ്യുതി വിശ്ചേദിച്ചാണ് വകുപ്പ് ഇതിനോട് പ്രതികരിച്ചത് ……

വാഗമൺ വട്ടപ്പ താൽ കുരുവിള വീട്ടിൽ അന്നമ്മക്കാണ് നാൽപത്തി ഒൻപതിനായിരത്തി എഴുന്നൂറ്റി പത്ത് രൂപയുടെ വൈദ്യുതി ബിൽ കഴിഞ്ഞ മാസം 15 ആം തീയതി ലഭിച്ചത് വർഷങ്ങൾക്ക് മുൻപ്
ഭർത്താവ് മരിച്ച അന്നമ്മ കൂലി പണിക്കും മറ്റും പോയാണ് ജീവിതം മുൻപോട്ട് കൊണ്ടു പോയിരുന്നത് എന്നാൽ കഴിഞ്ഞ കുറച്ച് നാളുകളായി ആരോഗ്യ സ്ഥിതി മോശമായതിനാൽ കൂലി പണിക്കും പോകുന്നില്ല
മുൻപ് 200 400 എന്നിങ്ങനെയുള്ള തുകകളാണ് വൈദ്യുതി ബിൽ ലഭിച്ചിരുന്നത് കുറച്ച് നാൾ മുൻപ് ഇടിമിന്നലിൻ വീടിൻ്റെ വൈദ്യുതി മീറ്റർ കേടായിരുന്നു വൈദ്യുതി വകുപ്പിൽ അറിയിച്ചതിനെ തുടർന്ന് ഇത് പിന്നീട് മാറ്റി വെച്ചിരിന്നു ഭീമായ വൈദ്യുതി ബിൽ വന്നതിന് ശേഷം ഇത് സംബന്ധിച്ച് അന്നമ്മ പീരുമേട് സെക്ഷൻ ഓഫീസിൽ പരാതിയും നൽകിയിരുന്നു എന്നാൽ നടപടി ഉണ്ടായില്ല വീണ്ടും പരാതി നൽകിയ സമയത്ത് വീടിൻ്റെ വൈദ്യുതി ബന്ധം വിശ്ചേദിക്കുകയാണ് ഉണ്ടായത്

വൈദ്യുതി ലഭിച്ച അന്ന് മുതൽ മുടക്കം കൂടാതെ ബിൽ അടച്ചു വന്നിരുന്നതാണ് എന്ന് അന്നമ്മ പറഞ്ഞു നിലവിൽ വൈദ്യുതി വിശ്ചേദിച്ചതോടെ ഒറ്റമുറി വീട്ടിൽ മണ്ണണ്ണ വിളക്കിൻ്റെ സഹായത്താൻ ആണ് കഴിഞ്ഞുകൂടുന്നത് രാത്രി സമയങ്ങളിൽ ഇഴ ജന്തുക്കളുടെ അടക്കം ശല്യം ഉണ്ട് വൈദ്യുതി വകുപ്പിൻ്റെ ഭാഗത്ത് നിന്ന് ഉണ്ടായ നടപടിയിൽ വ്യാപക പ്രതിഷേധമാണ് ഉയരുന്നത്

പരാതിയുമായി കെ എസ് ഇ ബി സെക്ഷൻ ഓഫീസിൽ എത്തിയപ്പോൾ ധിക്കാരപരമായ സമീപനമാണ് ഉണ്ടായതെന്നും പറഞ്ഞു നിലവിൽ ഭീമമായ തുക അടക്കാൻ തനിക്ക് നിർവ്വാഹമില്ല വൈദ്യുതി വകുപ്പിൻ്റെ ഭാഗത്ത് നിന്ന് തനിക്ക് ആശ്വാസകരമായ നിലപാട് ഉണ്ടാകണമെന്നാണ് ഈ വയോധിക ആവശ്യപ്പെടുന്നത്
