March 2, 2026

Idukkionline

idukkivarthaonline

പ്രകൃതിയെ തൊട്ടറിഞ്ഞു ഗ്രീൻ വുഡ്‌സ് നേച്ചർ ക്ലബിനൊപ്പം ഗവ. ട്രൈബൽ യു പി സ്കൂളിലെ കുട്ടികൾ

കുമളി : ഗ്രീൻ വുഡ്‌സ് നേച്ചർ ക്ലബ നടത്തിയ ലോകപരിസ്ഥിതി ദിനാഘോഷം ശ്രദ്ധേയമായി .
കുമളി, ഗവ. ട്രൈബൽ യു പി സ്കൂളിലെ വിദ്യാർത്ഥികൾക്ക് ഇത് വേറിട്ട അനുഭവം നൽകി. തേക്കടി ഫ്ലയിങ് സ്‌ക്വാഡ് റേൻജ് ഫോറസ്ററ് ഓഫീസർ ശ്രീ. എൽ . പ്രകാശ് ഉത്‌ഘാടനം ചെയ്തു. സ്കൂൾ ഹെഡ് മാസ്റ്റർ ശ്രീ. പ്രിൻസ് , ഗ്രീൻ വുഡ്‌സ് റിസോർട്സ് ജനറൽ മാനേജർ ശ്രീ. രാമനുണ്ണി നായർ, അധ്യാപകരായ ശ്രീ. ബിനുകുമാർ, ശ്രീമതി.ദർശന , ഓപ്പറേഷൻ മാനേജർ ശ്രീ. ശ്രീജിത്ത്.,ശ്രീ. അഭിലാഷ്, ശ്രീമതി.അശ്വതി, വിദ്യർത്ഥികളായ അയ്ഷത്തുൽ ആബിദ , മുഹമ്മദ് യഹിയ, എന്നിവർ സംസാരിച്ചു. 700 – ൽ അധികം സസ്യ വൈവിധ്യം കണ്ട് ആസ്വദിച്ചാണ് കുട്ടികൾ മടങ്ങിയത്.

Copyright © All rights reserved.idukkivartha Reg No.KL/03/0004672 | Newsphere by AF themes.
Translate »
error: Content is protected !!