March 2, 2026

Idukkionline

idukkivarthaonline

ഒന്നര മാസക്കാലമായി തേക്കടിയിൽ നടന്നു വന്ന പതിനാറാമത് തേക്കടി പുഷ്പമേള മെയ് 12ന് സമാപിക്കും.സമാപന സമ്മേളനം കേരള ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ ഉദ്ഘാടനം ചെയ്യും.

കുമളി ഗ്രാമപഞ്ചായത്തും തേക്കടി അഗ്രി ഹോർട്ടികൾച്ചർ സൊസൈറ്റിയും മണ്ണാറത്തറയിൽ ഗാർഡൻസും ചേർന്നാണ് പുഷ്പമേള സംഘടിപ്പിച്ചിട്ടുള്ളത്. കേരളത്തിലെയും തമിഴ്നാട്ടിലെയും നിരവധി ആളുകൾ മേള സന്ദർശിച്ചു ഇതിനോടകം 74000 പേർ പുഷ്പമേള കണ്ടുകഴിഞ്ഞു.
മെയ് 12ന് വൈകിട്ട് നടക്കുന്ന സമാപന സമ്മേളനം കേരള ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ ഉദ്ഘാടനം ചെയ്യും പീരുമേട് എംഎൽഎ വാഴൂർ സോമൻ അധ്യക്ഷത വഹിക്കും കുമളി ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് രജനീ ബിജു, വൈസ് പ്രസിഡൻറ് കെ .എം സിദ്ദിഖ്, ജില്ലാ പഞ്ചായത്തംഗം രാജിച്ചൻ നീറണാകുന്നേൽ മറ്റ് ത്രിതല പഞ്ചായത്ത് ജനപ്രതിനിധികൾ രാഷ്ട്രീയ സാമൂഹിക സാംസ്കാരിക സംഘടന നേതാക്കൾ എന്നിവർ യോഗത്തിൽ പങ്കെടുത്തു സംസാരിക്കും.
കഴിഞ്ഞ 50ൽ പരം വർഷങ്ങൾ കുമളിയിലെ ആതുര സേവനരംഗത്തെ സ്തുത്യർഹ സേവനത്തിന് ഡോ. TN ഡോമനെ സമാപന സമ്മേളനത്തിൽ ആദരിക്കും. സമാപന സമ്മേളനത്തെ തുടർന്ന് തമിഴ് ചലച്ചിത്ര താരം രമേശ് നയിക്കുന്ന ഗാനമേളയും ഉണ്ടായിരിക്കും. കുമളിയിൽ വിളിച്ച് ചേർത്ത വാർത്താ സമ്മേളനത്തിൽ
ഭാരവാഹികളായ റ്റി.റ്റി. തോമസ് ,ഷാജി മണ്ണാറത്തറയിൽ തുടങ്ങിയവർ പങ്കെടുത്തു.

Copyright © All rights reserved.idukkivartha Reg No.KL/03/0004672 | Newsphere by AF themes.
Translate »
error: Content is protected !!