April 18, 2026

Idukkionline

idukkivarthaonline

പൊലീസുകാരൻ മദ്യലഹരിയിൽ ബൈക്കോടിച്ചത് വണ്ടിപ്പെരിയാർ കുമളി റൂട്ടിൽ; സജിത്തിനെതിരെ നടപടിയുണ്ടായേക്കും.

കുമളി: മദ്യലഹരിയിൽ അപകടകരമായ രീതിയിൽ ബൈക്കോടിച്ച പൊലീസുകാരനെതിരെ നടപടിയുണ്ടായേക്കുമെന്ന് റിപ്പോർട്ട്. കുമളി സ്റ്റേഷനിലെ പൊലീസുകാരനായ സജിത്ത് ബൈക്കോടിച്ചത് മദ്യല​ഹരിയിലാണെന്ന് വൈദ്യ പരിശോധനയിൽ സ്ഥിരീകരിച്ചിരുന്നു. പൊലീസിന്റെ ബൈക്കിലായിരുന്നു ഇയാളുടെ അഭ്യാസപ്രകടനം. ഇന്നലെ ഉച്ചകഴിഞ്ഞാണ് കൊട്ടരക്കര –ദിൺഡുക്കൽ ദേശീയ പാതയിൽ വണ്ടിപ്പെരിയാർ കുമളി റൂട്ടിൽ മദ്യലഹരിയിൽ ഇയാൾ വാഹനമോടിച്ചത്.

റോഡിലൂടെ യാതൊരു നിയന്ത്രണവുമില്ലാതെയാണ് കുമളി സ്റ്റേഷനിലെ പൊലീസുകാരനായ സജിത്ത് ബൈക്ക് ഓടിച്ചത്. ഒരു തവണ എതിരെ വന്ന വാഹനത്തിലിടിക്കാതെ തലനാരിഴക്കാണ് രക്ഷപെട്ടത്. പിന്നാലെയെത്തിയ ഒരു വാഹനത്തിലെ യാത്രക്കാർ പകർത്തിയ ദൃശ്യങ്ങൾ പുറത്തായതോടെ പൊലീസ് അന്വേഷണമാരംഭിച്ചു. മദ്യപിച്ചാണ് വാഹനമോടിച്ചതെന്ന് സംശയമുയർന്നതിനെ തുടർന്ന് വൈദ്യ പരിശോധന നടത്തി. ഇയാൾ മദ്യലഹരിയിലാണെന്ന് പരിശോധനയിൽ സ്ഥിരീകരിച്ചു. പൊലീസുകാരനെതിരെ അച്ചടക്ക നടപടിയുണ്ടായേക്കും.

You may have missed

Copyright © All rights reserved.idukkivartha Reg No.KL/03/0004672 | Newsphere by AF themes.
Translate »
error: Content is protected !!