April 18, 2026

Idukkionline

idukkivarthaonline

16-ാമത് തേക്കടി പുഷ്പമേള മാർച്ച് 27 മുതൽ

കുമളി: കുമളി ഗ്രാമപഞ്ചായത്തും തേക്കടി അഗ്രി ഹോർട്ടികൾച്ചർ സൊസൈറ്റിയും മണ്ണാറത്തറയിൽ ഗാർഡൻസും ചേർന്ന് രാഷ്ട്രീയസാ മൂഹിക-സാംസ്കാരിക സംഘടനകളുടെ സഹകരണത്തോടെ സംഘടിപ്പിക്കുന്ന 16-മത് തേക്കടി പുഷ്പമേള മാർച്ച് 27 മുതൽ മെയ് 12 വരെ കുമളി കല്ലറയ്ക്കൽ ഗ്രൗണ്ടി ൽ നടക്കും. പുഷ്പഫല സസ്യ പ്രദർശനം, അമ്യൂസ്മെന്റ് പാർക്ക്, കുട്ടികൾക്കും വീട്ടമ്മമാർക്കുമായി വിവിധയിനം മത്സരങ്ങൾ, വൈകു ന്നേരങ്ങളിൽ നൃത്തസന്ധ്യ, മിമിക്സ് പരേഡ്, ഗാനമേളകൾ, നാടൻപാട്ടും ദൃശ്യാവി ഷ്കാരവും, ആദിവാസി കലാരൂപങ്ങൾ എന്നിവ മേളയിൽ ഉണ്ടായിരിക്കും. അ ൻപതോളം വാണിജ്യ സ്റ്റാളുകൾ, തേക്കടിയുടെ ആകർഷകങ്ങളായ ഫോട്ടോ പ്രദർശനങ്ങൾ എന്നിവയുമുണ്ടാകും. പുഷ്പമേള പന്തലിൻ്റെ കാൽനാട്ടു കർമ്മം ഇന്ന് രാവിലെ ഒമ്പതിന് പിരുമേട് എം.എൽ.എ. വാഴുർ സോമൻ നിർവ്വഹിച്ചു. എം.എൽ.എ. രക്ഷാധികാരിയും ഗ്രാമപഞ്ചായത്ത് പ്ര സിഡന്റ് രജനി ബിജു ചെയർപേഴ്സണായും വൈസ് പ്രസിഡന്റ് കെ.എം.സിദ്ധീഖ് വൈസ് ചെയർമാനായും, റ്റി.റ്റി. തോമസ്, ഷാജി മണ്ണാറത്തറ എന്നിവർ ജനറൽ കൺവീനർമാരായും വി.എസ്.ഷംസുദീൻ, എം.ഡി.പുഷ്കരൻ, എം.ഡി. റെജി എന്നിവർ കൺവീനർമാരായും വിവിധ രാഷ്ട്രീയ സാമൂഹ്യ സാംസ്കാരിക സംഘടനാ നേതാക്കൾ ഭാരവാഹികളുമായി 101 അംഗ സംഘാടക സമിതി മേളക്കായി രൂപീകരിച്ചിട്ടുണ്ട്.

You may have missed

Copyright © All rights reserved.idukkivartha Reg No.KL/03/0004672 | Newsphere by AF themes.
Translate »
error: Content is protected !!