April 18, 2026

Idukkionline

idukkivarthaonline

മൂന്നാറിൽ ഡീൻ കുര്യാക്കോസ് എം പിയുടെ നേതൃത്വത്തിൽ നിരാഹാര സമരം ആരംഭിച്ചു

മൂന്നാറിൽ അക്രമകാരികളായ ആനകളെ പിടികൂടണമെന്ന് ആവശ്യപ്പെട്ട് ഡീൻ കുര്യാക്കോസ് എം പിയുടെ നേതൃത്വത്തിൽ നിരാഹാര സമരം ആരംഭിച്ചു. മൂന്നാർ ടൗണിലെ ഗാന്ധി പ്രതിമക്ക് മുമ്പിലാണ് ഡീൻ കുര്യാക്കോസ്, ഡി സി സി പ്രസിഡന്റ് സിപി മാത്യു തുടങ്ങിയവർ സമരം നടത്തുന്നത്.പ്രശ്നക്കാരായ പടയപ്പ ഉൾപ്പെടെയുള്ള ആനകളെ അരിക്കൊമ്പൻ മാതൃകയിൽ നാട് കടത്തുക, അക്രമകാരികളായ കാട്ടാന കൂട്ടങ്ങളെ തുരത്തിയോടിക്കുക,സർക്കാർ പ്രഖ്യാപിച്ച ആർ ആർ ടി യെ നിയമിച്ച് ഉത്തരവിറക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ടാണ് സമരം. സർക്കാർ ഉത്തരവ് ഇറങ്ങുന്നത് വരെ അനിശ്ചിതകാല നിരാഹാര സമരം തുടരുമെന്ന് ഡീൻ കുര്യാക്കോസ് എം പി പറഞ്ഞു.

You may have missed

Copyright © All rights reserved.idukkivartha Reg No.KL/03/0004672 | Newsphere by AF themes.
Translate »
error: Content is protected !!