March 2, 2026

Idukkionline

idukkivarthaonline

പെരിയാർ ഫെസ്റ്റിന് തുടക്കമായി. 16 ദിവസങ്ങളിലായി നടക്കുന്ന ഫെസ്റ്റിൽഅമ്യൂസ്മെൻ്റ് പാർക്ക് ഫുഡ് ഫെസ്റ്റിവൽ അക്വാ പെറ്റ് ഷോ, വിവിധ ഇനം വിപണന മേളകൾ കലാസന്ധ്യകൾ എന്നിവയാണ് പെരിയാർ ഫെസ്റ്റ് നഗറിൽ എത്തുന്നവർക്കായി സംഘാടകർ ഒരുക്കിയിരിക്കുന്നത്.

പീരുമേട് തോട്ടംമേഖലയിലെ ജനങ്ങളുടെ ഇനിയുള്ള 16 ദിനങ്ങളിലെ സായാഹ്നങ്ങളെ ആനന്ദകരമാക്കുക എന്ന ലക്ഷ്യത്തോടെയാണ് വണ്ടിപ്പെരിയാർ ഗ്രാമ പഞ്ചായത്തിൻ്റെ സഹകരണത്തോടെ പഞ്ചായത്ത് മിനിസ്റ്റേഡിയത്തിൽ പെരിയാർ ഫെസ്റ്റിന് തുടക്കമായത് . വിവിധ ജനപ്രതിനിധികളുടെയും രാഷ്ട്രീയ സാമൂഹിക സാംസ്ക്കാരിക സംഘടനാ ഭാരവാഹികളുടെയും സാന്നിധ്യത്തിൽ പീരുമേട് MLA വാഴൂർ സോമൻ പെരിയാർ ഫെസ്റ്റിൻ്റെ ഉത്ഘാടനം നിർവ്വഹിച്ചു. 30 രൂപ നിരക്കിൽ പ്രവേശന പാസ് എടുത്ത് ഫെസ്റ്റ് നഗരിയിലേക്ക് പ്രവേശിക്കുന്ന സന്ദർശകരെ ആദ്യം സ്വീകരിക്കുന്നത് പാമ്പനാർ വീട്ടുമുറ്റം ഫിഷ് ഫാം ഒരുക്കിയിരിക്കുന്ന 40 ന് മുകളിൽ ഇനങ്ങളിൽ പെട്ട മത്സ്യങ്ങളുടെ അക്വാ ഷോയാണ് അരോണ അരിഗേറ്റർ ഗാർ ഓസ്കാർ ബ്ലാക്ക് 6 ഇനം കോയി കാർപ്പ് വിഡോ ഡെട്രാ 15 ഇനം ഗപ്പീസ് എന്നീ മത്സ ഇനങ്ങളാണ് അക്വാ ഷോയിൽ ഉള്ളത് . തുടർന്ന് അക്വാ ഗ്യാലക്സി പുനലൂർ ഒരുക്കിയിരിക്കുന്ന പെറ്റ് ഷോയിലേക്കാണ് പ്രവേശിക്കുന്നത് 60 ഇനം പക്ഷികളുടെ പ്രദർശനത്തിൽ പെറ്റുകൾക്കൊപ്പം സെൽഫി കോർണറും ഒരുക്കിയിട്ടുണ്ട് . തുടർന്ന് 40 ഓളം സ്റ്റാളുകളിലായി ഒരുക്കിയിരിക്കുന്ന വിപണന മേളയിലേക്ക് പ്രവേശിക്കാം . ഫർണ്ണീച്ചറുകൾ തെറാപ്പി മിഷനുകൾ ഫുഡ് വെയറുകൾ വിവിധ ഇനം പച്ചക്കറി വിത്തുകൾ രുചിഭേദങ്ങൾ ഒരുക്കുന്ന ഫുഡ് കോർണറുകൾ അലങ്കാര ആഭരണ സ്റ്റാളുകൾ എന്നിവ വിപണനമേളയിൽ ദർശിക്കാം പിന്നീട് സായാഹ്നങ്ങളെ ആനന്ദത്തിലാക്കുന്ന അമ്യൂസ്മെൻ്റ് പാർക്കിലേക്കാണ് പെരിയാർ ഫെസ്റ്റിൽ എത്തുന്നവരെ സ്വാഗതം ചെയ്യുന്നത് ജീവൻ പണയം വച്ചുള്ള മരണക്കിണർ റൈഡ് പെരിയാർ ഫെസ്റ്റിൻ്റെ ആകർഷണങ്ങളിൽ ഒന്നാണ്
ആകാശതൊട്ടിൽ ആകാശ കപ്പൽ മിനി ട്രെയിൻ കുട്ടികൾക്കായുള്ള വിവിധ റൈഡുകൾ എന്നിവയും അമ്യൂസ്മെൻ്റ് പാർക്കിൽ ഒരുക്കിയിട്ടുണ്ട് കൂടാതെ 12 DVR ഷോയിൽ ഡിജിറ്റൽ വിസ്മയ കാഴ്ച്ചയും പെരിയാർ ഫെസ്റ്റിൻ്റെ പ്രത്യേകതയാണ് ഒപ്പം വിവിധ ഗെയിം ഷോകളും ഒരുക്കിയിട്ടുണ്ട് കൂടാതെ വിവിധ ദിവസങ്ങളിലായി സ്റ്റേജ് ഷോകളും ഫെസ്റ്റ് നഗരിയിൽ അരങ്ങേറും മാർച്ച് 10 വരെയാണ് വണ്ടിപ്പെരിയാർ മിനി സ്റ്റേഡിയത്തിൽ പെരിയാർ ഫെസ്റ്റ് ഒരുക്കിയിരിക്കുന്നത്

Copyright © All rights reserved.idukkivartha Reg No.KL/03/0004672 | Newsphere by AF themes.
Translate »
error: Content is protected !!