April 19, 2026

Idukkionline

idukkivarthaonline

കേരള ഹോട്ടൽ ആൻഡ് റെസ്‌റ്റോറൻ്റ് അസോസിയേഷൻ്റെ നേതൃത്വത്തിൽ തേക്കടിയിൽ ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു.

കുമളി: കേരള ഹോട്ടൽ ആൻഡ് റെസ്‌റ്റോറൻ്റ് അസോസിയേഷൻ സംസ്ഥാന കമ്മറ്റിയുടെ നിർദ്ദേശ പ്രകാരം കേരളത്തിലെ മുഴുവൻ കെ.എച്ച്. ആർ.എ. യുണിറ്റുകളിലും സംഘടിപ്പിച്ചു വരുന്ന മാലിന്യമുക്ത കേരളം പദ്ധതിയുടെ ഭാഗമായി സ്ഥാപനത്തിലെ ശാസ്ത്രീയമായ മാലിന്യ സംസ്‌കരണത്തെക്കുറിച്ച് അംഗങ്ങളെ ബോധവത്കരിക്കുന്നതനായി കെ.എച്ച്.ആർ.എ. കുമളി അണക്കര യൂണിറ്റുകളുടെ സംയുക്താഭിമുഖ്യത്തിൽ ബോധവത്‌കരണ ക്ലാസ്സ് സംഘടിപ്പിച്ചത്. ചൊവ്വാഴ്ച‌ രാവിലെ 11 മണി മുതൽ ഹോട്ടൽ സാന്ദ്രാ പാലസ് തേക്കടിയിൽ വച്ച് നടത്തുകയ പരിപാടിയിൽ
തദ്ദേശ സ്വയം ഭരണ വകുപ്പ്, പൊലുഷൻ കണ്ട്രോൾ ബോർഡ്, ശുചിത്വ മിഷൻ എന്നീ വകുപ്പുകളിലെ വിദഗ്‌ധരായ ഉദ്യോഗസ്ഥർ,
മാലിന്യ സംസ്‌കരണം നിയമവും ചട്ടങ്ങളും അവയുടെ ഭേദഗതികൾ എന്നിവ,
മാലിന്യ സംസ്‌കരണ ഉപാധികൾ, അവയുടെ സ്ഥാപനം, പരിപാലനം,
തദ്ദേശ സ്ഥാപനങ്ങൾ നൽകുന്ന ലൈസൻസ്, പാലിക്കേണ്ട വ്യവസ്ഥകൾ തുടങ്ങിയ വിഷയങ്ങളിൽ ക്ലാസ്സുകൾ നയിച്ചു.
ഹോട്ടൽ ആൻഡ് റസ്റ്റോറന്റ് സ്റ്റേഷൻ കുമളി യൂണിറ്റ് പ്രസിഡന്റ്, സാജു സെൻട്രൽ അധ്യക്ഷത വഹിച്ച യോഗത്തിൽ, സംസ്ഥാന സെക്രട്ടറി, ഏ. മുഹമ്മദ് ഷാജി, പരിപാടി ഉദ്ഘാടനം ചെയ്തു, ശുചിത്വമിഷൻ ജില്ലാ കോഡിനേറ്റർ, ഭാഗ്യരാജ്,പൊലൂഷൻ കൺട്രോൾ ബോർഡ് അസിസ്റ്റന്റ് എൻജിനീയർ, ബിജോ ഫ്രാൻസിസ്, കുമളി ഗ്രാമപഞ്ചായത്ത് സെക്രട്ടറി, സുനിൽ ഭാരവാഹികളായ, മാമച്ചൻ ലേക്ക് ഷോർ,ലിജു ഗോഡ്സി, ബിനു കെ പി, ഷാൻ അണക്കര എന്നിവർ സംസാരിച്ചു

You may have missed

Copyright © All rights reserved.idukkivartha Reg No.KL/03/0004672 | Newsphere by AF themes.
Translate »
error: Content is protected !!