April 19, 2026

Idukkionline

idukkivarthaonline

കുമളി റോസാപൂക്കണ്ടം 11,12 നമ്പർ അംഗണവാടികളുടെ പുതിയ കെട്ടിടം കുമളി പഞ്ചായത്ത് പ്രസിഡന്റ് രജനി ബിജു ഉദ്ഘാടനം ചെയ്തു

കുമളി : കുമളി ഗ്രാമപഞ്ചായത്തിലെ ഒൻപാം വാർഡ് റോസാ പൂക്കണ്ടത്ത് വാടകയ്ക്ക് പ്രവർത്തിച്ചിരുന്ന 11,12 നമ്പർ അംഗണവാടികൾക്കാണ് പുതിയതായി കെട്ടിടം നിർമ്മിച്ച് നല്കിയത്.
വനിതാ ശിശുവികസന വകുപ്പും ,ബ്ലോക്ക് പഞ്ചായത്ത്, കുമളി ഗ്രാമപഞ്ചായത്തും ചേർന്ന് 45 ലക്ഷം രൂപ ചിലവഴിച്ചാണ് നിർമ്മാണം പൂർത്തികരിച്ചത്. ക്ലാസ് റൂം, അടുക്കള, സ്റ്റോറും, ശുചിമുറി ഉൾപ്പെടെ ആധുനിക നിലവാരത്തിലാണ് പുതിയ കെട്ടിടം നിർമ്മിച്ചിരിക്കുന്നത്.
പുതിയതായി നിർമ്മിച്ച അംഗണവാടിയുടെ ഉദ്ഘാടനം കുമളി പഞ്ചായത്ത് പ്രസിഡന്റ് രജനി ബിജു നിർവഹിച്ചു.
ജനസാന്ദ്രത കൂടുതലായതിലും സ്ഥലത്തിൻ്റെ ദൗർലഭ്യം മൂലം ഐ.സി.ഡി.എസിൻ്റെ പ്രേത്യേക അനുമതിയോടെ ഇരു അംഗണവാടികളും ഒരു കെട്ടിടത്തിൽ പ്രവർത്തനം നടത്തുന്ന രീതിയിലാണ് കെട്ടിടം നിർമ്മിച്ചിരിക്കുന്നത്.
അംഗണവാടിയിൽ സംഘടിപ്പിച്ച ചടങ്ങിൽ പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.എം സിദ്ദിഖ് അധ്യക്ഷനായിരുന്നു.ബ്ലോക്ക് പഞ്ചായത്ത് അംഗം ലിസമ്മ ജെയിംസ്,ICDS സൂപ്പർവൈസർ എലീന വർക്കി. പഞ്ചായത്ത് സെക്രട്ടറി സുനിൽ, എ ഇ ദിലീപ്,വാർഡ് മെമ്പർ കെ. കബീർ,പഞ്ചായത്ത് അംഗങ്ങളായ സൺസി മാത്യൂ, ജിജോ രാധാകൃഷ്ണൻ, വി.കെ ബാബു കുട്ടി,വാർഡ് വികസന സമിതി അംഗങ്ങൾ അംഗനവാടി ജീവനക്കാർ ജനപ്രതിനിധികൾ നാട്ടുകാർ തുടങ്ങിയവർ പങ്കെടുത്തു..

You may have missed

Copyright © All rights reserved.idukkivartha Reg No.KL/03/0004672 | Newsphere by AF themes.
Translate »
error: Content is protected !!