April 19, 2026

Idukkionline

idukkivarthaonline

കുമളിയിൽ മക്കൾ ഉപേക്ഷിച്ച് അവശനിലയിലായി മരണപ്പെട്ട അന്നക്കുട്ടിയുടെ മകനെതിരെ നടപടിയുമായി കേരള ബാങ്ക്…

കുമളി : കേരള ബാങ്ക് കുമളി മെയിൻ ശാഖയിലെ കളക്ഷൻ ഏജൻ്റായ സജിമോൻ എം എം ന് ആശുപത്രിയിൽ ചികിത്സക്കിടെ മരണപ്പെട്ട മാതാവിനെ സംരക്ഷിക്കാത്തതുമായി ബന്ധപ്പെട്ട് ബാങ്ക് അച്ചടക്ക നടപടികൾ സ്വീകരിച്ചിരിക്കുന്നത്. ബാങ്കിന്റെ സത്‌പേരിനും ഇടപാട് കാർക്കിടയിലും പൊതുസമൂഹത്തിലും കളങ്കം സംഭവിച്ചതിലും ഒരു മകനെന്ന നിലയിലുള്ള ഉത്തരവാദിത്വത്തിൽ സജിമോൻ എം.എം വീഴ്‌ച വരുത്തിയതുമായി ബന്ധപ്പെട്ടു കുമളി പോലീസ് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്‌തതിന്റെയും അടിസ്ഥാനത്തിലാണ് സജിമോനെ സസ്പെൻഡ് ചെയ്തതായി കേരള ബാങ്ക് പ്രസിഡന്റ് അറിയിച്ചത്. സംഭവത്തിൽ പഞ്ചായത്ത് ജീവനക്കാരിയായ മകൾ സിജിയെ പഞ്ചായത്ത് ജോലിയിൽ നിന്ന് മുൻപ് പിരിച്ചുവിട്ടിരുന്നു.

You may have missed

Copyright © All rights reserved.idukkivartha Reg No.KL/03/0004672 | Newsphere by AF themes.
Translate »
error: Content is protected !!