April 19, 2026

Idukkionline

idukkivarthaonline

കുമളി എസ്.എച്ച്.ഒ ജോബിൻ ആൻ്റണിക്ക് തേക്കടി പ്രസ് ക്ലബ് ആദരവ് നല്കി.

കുമളി :പൊതു തെരഞ്ഞെടുപ്പ്, കൊറോണ , തുടങ്ങിയ കാലഘട്ടങ്ങൾ മുതൽ ഇന്ന് വരെ സ്തുത്യര്‍ഹമായ സേവനം കാഴ്ച വെച്ച കുമളി പോലീസിന്റെ അമരക്കാരനും ജനകീയനുമായ വ്യക്തിയായിരുന്നു കുമളി എസ് എച്ച്.ഒ ജോബിൻ ആൻ്റണി. കുമളിയിൽ നിരവധി കേസുകൾ തെളിയിക്കുന്നതിനും ക്രമസമാധാനം സംരക്ഷിക്കുന്നതിനും അദ്ദേഹം വഹിച്ച പങ്ക് വലുതാണ്.മൂന്നു വർഷക്കാലം കുമളിയിൽ എസ്.എച്ച്.ഒ ആയി സേവനം അനുഷ്ഠിച്ചതിന് ശേഷം
കോട്ടയം ജില്ലയിലെ , പാലാ പോലീസ് സ്റ്റേഷനിലേക്ക് സ്ഥലം മാറ്റി പോകുന്ന
ജോബിൻ ആൻ്റണിക്ക് തേക്കടി പ്രസ് ക്ലബ് ആദരവ് നല്കിയത്. തേക്കടി പ്രസ് ക്ലബ് ഹാളിൽ നടന്ന ചടങ്ങിൽ പ്രസ് ക്ലബ് അംഗങ്ങൾ ചേർന്ന് മൊമെൻ്റോ നല്കിയും പൊന്നാട അണിയിച്ചും അദ്ദേഹത്തെ ആദരിച്ചു. പ്രസ് ക്ലബ് പ്രസിഡന്റ് പി.കെ ഹാരീസ് അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ. പ്രസ് ക്ലബ് സെക്രട്ടറി ജെയ്സൺ ഏബ്രഹാം വൈസ് പ്രസിഡന്റ് ഷിജു വി.ആർ, രക്ഷാധികാരി ജോയി ഇരുമേട ട്രഷറർ പ്രതിഷ് കെ. എസ്, ജോയിന്റ് സെക്രട്ടറി സനൂപ് സ്കറിയ, അംഗങ്ങളായ ജെറിൻ പടിഞ്ഞാറേക്കര, സുജിത്ത് സുധാകർ , അബ്ദുൾ സമദ്, അനീഷ് ഒ എൻ, സബിൻ എസ്, തുടങ്ങിയവർ പങ്കെടുത്തു.

You may have missed

Copyright © All rights reserved.idukkivartha Reg No.KL/03/0004672 | Newsphere by AF themes.
Translate »
error: Content is protected !!