April 18, 2026

Idukkionline

idukkivarthaonline

മരം മുറിക്കുന്നതിനിടയിൽ തടി ദേഹത്ത് വീണ് ഒരാൾ മരിച്ചു. കട്ടപ്പന കല്ലുകുന്ന് സ്വദേശി രമേശാണ് മരിച്ചത്.

കട്ടപ്പന: സ്വകാര്യ പുരയിടത്തിൽ മരം മുറിക്കുന്നതിനിടെ തടി ദേഹത്ത് വീണ് ഒരാൾ മരിച്ചു. കട്ടപ്പന കല്ലുകുന്ന് സ്വദേശി ചൂളത്തേൽ രമേശ് (56) ആണ് മരിച്ചത്. ശാസ്താ നടയ്ക്ക് സമീപത്തെ പുരയിടത്തിൽ ജോലി ചെയ്യുന്നതിനിടെയായിരുന്നു അപകടം.മുറിച്ചു മാറ്റിയ മരം മറ്റൊരു മരത്തിൽ ഇടിച്ച് രമേശിന്‍റെ ദേഹത്തേക്ക് പതിക്കുകയായിരുന്നു. ഒപ്പമുണ്ടായിരുന്നവർ ഓടിമാറി. ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.മൃതദേഹം കട്ടപ്പനയിലെ സ്വകാര്യ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. അനിതയാണ് ഭാര്യ. രഞ്ജിത്ത്, രശ്മി, രേഷ്മ എന്നിവർ മക്കളാണ്.

You may have missed

Copyright © All rights reserved.idukkivartha Reg No.KL/03/0004672 | Newsphere by AF themes.
Translate »
error: Content is protected !!